city-gold-ad-for-blogger

21,323 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റ്

കാസര്‍കോട്: (www.kasargodvartha.com 02.09.2014) പട്ടികവര്‍ഗ വികസന വകുപ്പ് വഴി ജില്ലയിലെ 21323 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. 10 കി.ഗ്രാം കുറുവ അരി, 500 ഗ്രാം വീതം ചെറുപയര്‍, ശര്‍ക്കര, പഞ്ചസാര, 500 മി.ലി വെളിച്ചെണ്ണ, 250 ഗ്രാം വറ്റല്‍മുളക്, 100ഗ്രാം സാമ്പാര്‍ പൊടി എന്നിവ അടങ്ങിയ ഓണകിറ്റാണ് നല്‍കുന്നത്.

21,323 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റ്
കിറ്റ് വിതരണത്തിന്റെ തൃക്കരിപ്പൂര്‍ മണ്ഡലതല ഉദ്ഘാടനം കയ്യൂര്‍ ചീമേനി പഞ്ചായത്തില്‍ കെ. കുഞ്ഞിരാമന്‍ എംഎല്‍എയും ഉദുമ മണ്ഡലതല ഉദ്ഘാടനം പളളിക്കര ഗ്രാമപഞ്ചായത്തില്‍ കെ. കുഞ്ഞിരാമന്‍ എംഎല്‍എ(ഉദുമ)യും കാസര്‍കോട് മണ്ഡലത്തിലെ ഉദ്ഘാടനം ചെങ്കള ഗ്രാമപഞ്ചായത്തില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ യും നിര്‍വ്വഹിച്ചു. എല്ലാ പഞ്ചായത്തുകളിലും ഓണക്കിറ്റുകളുടെ വിതരണം സെപ്തംബര്‍ നാലിനകം പൂര്‍ത്തീകരിക്കുമെന്ന് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia