city-gold-ad-for-blogger

Initiative | സ്‌കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കി പൂർവ വിദ്യാർഥി കൂട്ടായ്‌മ ശ്രദ്ധേയമായി

മെഡിക്കൽ ക്യാമ്പ് കാസർകോട് ജനറൽ ഹോസ്പിറ്റൽ സീനിയർ കൺസൾട്ടൻ്റ് ഡോ.എഎ അബ്ദുൽ സത്താർ ഉദ്ഘാടനം ചെയ്യുന്നു Inauguration ceremony of the free medical camp organized by Uduma school alumni
Photo: Arranged

● ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി മുഖ്യാതിഥിയായിരുന്നു.
● വിവിധ മെഡിക്കൽ സ്പെഷാലിറ്റികളിലെ വിദഗ്ധർ പങ്കെടുത്തു.
● ക്യാമ്പ് വലിയ വിജയമായി.

ഉദുമ: (KasargodVartha) മംഗ്ളുറു യെനപ്പോയ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ ഉദുമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത് ശ്രദ്ധേയമായി. ഉദുമ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കാസർകോട് ജനറൽ ആശുപത്രി സീനിയർ കൺസൾട്ടൻ്റ് ഡോ. എ.എ അബ്ദുൽ സത്താർ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ ചെയർമാൻ മുജീബ് മാങ്ങാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ലക്ഷ്മി മുഖ്യാതിഥിയായിരുന്നു.

ഖത്തർ കബയാൻ ഗ്രൂപ്പ് എംഡി ഖാദർ ഉദുമ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. ആദ്യ മെമ്പർഷിപ്പ് കെ.കെ. മുഹമ്മദ് ഷാഫി ഏറ്റുവാങ്ങി. ഉദുമ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സൈനബ അബൂബക്കർ, മെമ്പർ ജലീൽ കാപ്പിൽ, ഉദുമ ജിഎച്ച്എസ്എസ് പിടിഎ പ്രസിഡൻ്റ് കെ വി രഘുനാഥൻ, കെ വി അഷ്റഫ്, ഹെഡ്മിസ്ട്രസ് പി ആശ, അസോസിയേഷൻ കൺവീനർ പി വി ഉദയകുമാർ പാലക്കുന്ന്, ക്യാമ്പ് കോ-ഓർഡിനേറ്റർ പി എം അബ്ദുല്ല  പാക്യാര, ഐൻസൺ മുഹമ്മദ് കുഞ്ഞി, പി എം. ഫാത്തിമ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓപ്താൽമോളജി, പീഡിയാട്രിക്, ഇഎൻടി, ഓർത്തോ, പൾമനോളജി, ഡെർമറ്റോളജി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലായി വിദഗ്ധ ഡോക്ടർമാരുടെ പരിശോധന ക്യാമ്പിൽ ലഭ്യമായിരുന്നു. ഡോക്ടർമാരായ കെ. സ്ഫുർത്തി കാമത്ത്, സുദർശിനി എസ്, റെബിൻ എം. സൈനുദ്ദീൻ, പ്രത്യുഷ, ടി. മുഹമ്മദ് ധാനിഷ്, സുമയ്യ, ഐശ്വര്യ, ഹാസിൽ, ഡി.എസ്. ഗായത്രി, തുഷാർ എസ്. കുന്ദർ, അക്ഷയ്, ഐശ്വര്യ, സാരംഗ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

#MedicalCamp #Uduma #Kerala #Alumni #CommunityService #Health #Healthcare

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia