സൗജന്യ മെഗാ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ഞായറാഴ്ച
Dec 8, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 08.12.2016) പരവനടുക്കം യുണൈറ്റഡ് ആട്‌സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെയും മംഗലാപുരം ഫാദര്‍ മുള്ളേര്‍സ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഗാ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 11 ന് രാവിലെ എട്ട് മണിക്കാണ് മെഡിക്കല്‍ ക്യാമ്പ് ആരംഭിക്കും. പരവനടുക്കം ഗവ. എല്‍ പി സ്‌കൂളിലാണ് ക്യാമ്പ്. ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, നേത്ര രോഗ വിഭാഗം, ഡെര്‍മ്മറ്റോളജി, ഗൈനക്കോളജി, പീഡിയാട്രിക്, ഇ എന്‍ ടി തുടങ്ങി എട്ട് വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുക്കും. ജീവിത ശൈലീ രോഗങ്ങളുടെ നിര്‍ണ്ണയത്തിനായി ഇ സി ജി, ലാബ് സൗകര്യവും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ക്യാമ്പിനോട് ചേര്‍ന്ന് തന്നെ സൗജന്യ ഫാര്‍മസിയും പ്രവര്‍ത്തിക്കും. ക്യാമ്പില്‍ മംഗലാപുരം ഫാദര്‍ മുള്ളേര്‍സ് മെഡിക്കല്‍ കോളജിലെ 10 പ്രൊഫസര്‍മാരും, 19 ഡോക്ടര്‍മാരും, 10 ആരോഗ്യ പ്രവര്‍ത്തകരും പങ്കെടുക്കും.
ക്യാമ്പില്‍ പങ്കെടുക്കുന്ന നിര്‍ദ്ധന രോഗികള്‍ക്ക് മംഗലാപുരം ഫാദര്‍ മുള്ളേര്‍സ് മെഡിക്കല്‍ കോളജില്‍ തുടര്‍ ചികിത്സയ്ക്കായുള്ള ഫീസില്‍ ഇളവ് ലഭിക്കുന്നതിനായി ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യും. പരവനടുക്കം യുണൈറ്റഡ് ആട്‌സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെയും മംഗലാപുരം ഫാദര്‍ മുള്ളേര്‍സ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലിന്റെയും സംയുക്ത പങ്കാളിത്തത്തോടെയാണ് ഹെല്‍ത്ത് കാര്‍ഡ് വിതരണം.
ക്യാമ്പില്‍ പങ്കെടുത്ത് തുടര്‍ചികിത്സ ആവശ്യം വരുന്ന മുഴുവന്‍ രോഗികളെയും ആദ്യ ചികിത്സക്കായി ക്ലബ്ബ് നേരിട്ട് ആശുപത്രിയില്‍ എത്തിക്കും. തുടര്‍ന്ന് ചികിത്സ ആവശ്യം വരുന്ന നിര്‍ദ്ധനരെ ക്ലബ്ബ് ഏറ്റെടുത്ത് ചികിത്സിക്കും. ക്യാമ്പ് ദിവസം രാവിലെ എട്ട് മണി മുതല്‍ 12 മണി വരെ എത്തുന്ന രോഗികള്‍ക്ക് പേര്‍ രജിസ്റ്റര്‍ ചെയ്ത് പരിശോധിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമ്പ് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ സി എല്‍ ഹമീദ്(ചെയര്‍മാന്‍, സംഘാടക സമിതി), എന്‍ എ ബദറുല്‍ മുനീര്‍ (വൈസ് ചെയര്‍മാന്‍,സംഘാടക സമിതി), സി എം മുഹമ്മദ് ഹാഷിം(ജനറല്‍ കണ്‍വീനര്‍,സംഘാടക സമിതി.പ്രസിഡണ്ട് യുണൈറ്റഡ് ആട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ), എം എ മനാസ്, സി എം എസ് ഖലീലുല്ലാഹ്, കെ എം മുജീബ് എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Paravanadukkam, Medical-Camp, Doctors, Hospital, Patients, E Chandhra Shekharan, Health Card, Treatment.