city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കല്ലക്കട്ട മജ്മഇല്‍ ശിഫാ സഅദിയ്യ സൗജന്യ മെഡിക്കല്‍ ക്യാമ്പ് അഞ്ചിന്

വിദ്യാനഗര്‍: (www.kasargodvartha.com 28/03/2015) കല്ലക്കട്ട മജ്മഉല്‍ ഹിക്മത്തില്‍ ഐദറൂസിയ്യയുടെയും ശിഫാ സഅദിയ്യ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഏപ്രില്‍ അഞ്ചിന് കല്ലക്കട്ടയില്‍ നടക്കും. ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ നടക്കുന്ന ക്യാമ്പില്‍ പ്രമുഖ ഡോക്ടര്‍മാര്‍ സംബന്ധിക്കും.

ക്യാമ്പ് ഉദ്ഘാടനം പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എയും സാന്വനം പദ്ധതി ഉദ്ഘാടനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എയും നിര്‍വഹിക്കും. മജ്മഅ് ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍, റെവ. ഫാദര്‍ ഡാനിയേല്‍ ഡിസൂസ, പി.എ അഷ്‌റഫ് അലി തുടങ്ങിയവര്‍ സംബന്ധിക്കും.

കല്ലക്കട്ട മജ്മഇല്‍ ശിഫാ സഅദിയ്യ സൗജന്യ മെഡിക്കല്‍ ക്യാമ്പ് അഞ്ചിന്ജനറല്‍ മെഡിസിന്‍, സ്ത്രീ രോഗങ്ങള്‍, കുട്ടികളുടെ വിഭാഗം, ആയുര്‍വ്വേദ-ഹോമിയോ വിഭാഗങ്ങള്‍ തുടങ്ങിയവയില്‍ ഡോക്ടര്‍മാരുടെ സൗജന്യ പരിശോധനയുണ്ടാകും. ക്യാമ്പ് വിജയത്തിന് നാഷണല്‍ അബ്ദുല്ല ചെയര്‍മാനും നൗഷാദ് കള്‍ച്ചര്‍ കണ്‍വീനറുമായി മെഡിക്കല്‍ വിംഗിന് രൂപം നല്‍കി.
 
രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും 04994 243313, 9895195143, 9142878051 എന്ന നമ്പറുമായി ബന്ധപ്പെടാം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
5 വര്‍ഷം ചെയ്യാത്ത കുറ്റത്തിന് സൗദി ജയിലില്‍; പുറത്തിറങ്ങിയ നാരായണന്‍കുട്ടിയുടെ ജീവിതം നിങ്ങളറിയണം, സഹായിക്കണം

Keywords:  Kasaragod, Kerala, Vidya Nagar, Free Treatment, Medical-camp, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia