മുള്ളേരിയയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് 30 ന്
May 23, 2013, 16:30 IST
കാസര്‍കോട്: പ്ലസ് ചാരിറ്റബിള്‍ ആന്റ് കള്‍ചറല്‍ ട്രസ്റ്റിന്റെയും സെന്റ് ജോണ്‍ ആംബുലന്‍സിന്റെയും ആഭിമുഖ്യത്തില്‍ മെയ് 30 ന് മുള്ളേരിയ മതക്കം ഷോപ്പിംഗ് കോംപ്ലക്‌സില്‍ സൗജന്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജസ്റ്റിസ് കെ.എസ് ഹെഗ്‌ഡെ മെഡിക്കല്‍ അക്കാദമിയുമായി സഹകരിച്ചുള്ള മെഡിക്കല്‍ ക്യാമ്പ് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ്.
ഹൃദയം, വൃക്ക, ഗര്‍ഭ സംബന്ധം, ജനറല്‍ സര്‍ജറി, ഇ.എന്‍.ടി, അസ്ഥി, മുഖ വൈകല്യം തുടങ്ങിയ അസുഖങ്ങള്‍ക്ക് സൗജന്യമായ പരിശോധനയും ശസ്ത്ര ക്രിയയും തുടര്‍ ചികിത്സയും ക്യാമ്പില്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 9746818222, 9633202660 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
മുള്ളേരിയയില്‍ പുതുതായി ആരംഭിച്ച എം.എ ബേക്കറി ആന്റ് കൂള്‍ബാര്‍ ന്യൂ കേരള ഫാമിലി റസ്റ്റോറന്റ് ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. റസ്റ്റോറന്റ് 30 ന് രാവിലെ 10 ന് സിനിമാ താരം സിനി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ജസ്റ്റിസ് കെ.എസ് ഹെഗ്‌ഡെ ഹോസ്പിറ്റലിലെ ഡോ. മുരളീധര്‍ പൈ, ഉമേഷ് പോച്ചപ്പന്‍, അബ്ദുല്‍ ഖാദര്‍, ഹമീദലി മാവിനക്കട്ട എന്നിവര്‍ സംബന്ധിച്ചു.
Keywords: Medical-camp, Mulleria, Kasaragod, Inauguration, Press meet, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.