പി.എം റഫീഖ് മെമ്മോറിയല്‍ ട്രസ്റ്റ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് 26ന്
Apr 17, 2015, 11:51 IST
ഉദുമ: (www.kasargodvartha.com 17/04/2015) ഉദുമ പി.എം. റഫീഖ് മെമ്മോറിയല്‍ ട്രസ്റ്റും ഹൈലാന്‍ഡ് ഹോസ്പിറ്റല്‍ മംഗളൂരു, യേനപ്പോയ മെഡിക്കല്‍ കോളജ് ദേര്‍ലക്കട്ട എന്നിവയും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് 26ന് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ ഉദുമ പാക്യാര ജുമാമസ്ജിദ് ഇനാറത്തുല്‍ ഇസ്ലാം മദ്രസ പരിസരത്ത് നടക്കും.
അമ്പതോളം വരുന്ന വിദഗ്ധ ഡോക്ടര്‍മാരുടെ പങ്കാളിത്തത്തോടെ എല്ലാ വിഭാഗം രോഗികള്‍ക്കും വേണ്ടി, ഹാര്‍ട്ട്, കിഡ്‌നി, ജനറല്‍ മെഡിസിന്‍ സര്‍ജറി, യൂറോളജി, ഇ.എന്‍.ടി, ഉദരരോഗം, ചര്‍മരോഗം, ശിശുരോഗം, പ്ലാസ്റ്റിക് സര്‍ജറി, ഡെന്റല്‍ തുടങ്ങി പതിനെട്ടോളം വ്യത്യസ്ത മെഡിക്കല്‍ വിഭാഗത്തില്‍പെട്ട പ്രശസ്ത ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭിക്കും. ഇ.സി.ജി. ലാബ് സൗകര്യവും സൗജന്യമായി നല്‍കും.
രജിസ്‌ട്രേഷനായി 9961767702, 0467 2204287, 9020313305, 9645315166, 9400540032 എന്നീ നമ്പറില്‍ ബന്ധപ്പെടാം.

രജിസ്‌ട്രേഷനായി 9961767702, 0467 2204287, 9020313305, 9645315166, 9400540032 എന്നീ നമ്പറില്‍ ബന്ധപ്പെടാം.