city-gold-ad-for-blogger

കണ്ണില്ലാത്തവരുടെ കണ്ണായിമാറണം ജനസേവന കേന്ദ്രം: എസ് ഐ അജിത്ത് കുമാര്‍

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 26.05.2017) കുന്നില്‍ ജനസേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഹമീദലി ഷംനാട് മെമ്മോറിയല്‍ ചാരിറ്റബില്‍ ട്രസറ്റ് ആന്‍ഡ് ഡോ.റഹിം ഐ സെന്ററിന്റെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി.

റിയാസ് കുന്നിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുപരിപാടിയില്‍ കാസര്‍കോട് എസ് ഐ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ചു. ഇത്തരം യുവജന കൂട്ടായ്മയിലൂടെ ഉയര്‍ന്നു വരുന്ന ജന സേവന കേന്ദ്രങ്ങള്‍ കണ്ണില്ലാത്തവരുടെ കണ്ണായി മാറണമെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനമാണ് നാടിനാവശ്യമെന്നും ഇത്തരത്തിലുള്ള ജന സേവന രംഗത്ത് യുവാക്കള്‍ സജീവമാകണമെന്നും ഇത്തരം പ്രവര്‍ത്തികള്‍ നാടിന്റെ മുഖഛായ തന്നെ മാറ്റിമറിക്കപ്പെടുമെന്നും അദ്ദേഹം ആമുഖമായി തന്നെ ഓര്‍മ്മപെടുത്തി.

കണ്ണില്ലാത്തവരുടെ കണ്ണായിമാറണം ജനസേവന കേന്ദ്രം: എസ് ഐ അജിത്ത് കുമാര്‍


കുന്നില്‍ ജനസേവന കേന്ദ്രത്തിന്റെ യുവജന പിന്തുണ ഒരു മാറ്റത്തിന്റെ ശംഖൊലി മുഴക്കി എല്ലാവര്‍ക്കും മാതൃകയാകണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. നൂറില്‍പരം ആളുകള്‍ ജനസേവന കേന്ദ്രത്തിന്റെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു. ഡോക്ടര്‍ ആര്‍ റഹിം വിഷയാവതരണം നടത്തി.

അബ്ദുല്ല എരിയാല്‍ എസ്,ഡി,പിഐ, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട്, സവാദ് കല്ലങ്കൈ, എസ്,ഡി,പി,ഐ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്, സഫ് വാന്‍ കുന്നില്‍ കോണ്‍ഗ്രസ്, ശമീര്‍ ചൗക്കി, തൗഫീഖ്, കൊക്കടം അന്‍ദുമാന്‍ ഹാജി, മദു ഷര്‍മാ ഒപ്റ്റിക്കല്‍, സിദ്ധീഖ് ബര്‍മ്മ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇസ്ഹാഖ് കുന്നില്‍ സ്വാഗതവും, താജുദ്ദീന്‍ കുന്നില്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Mogral puthur, Medical-camp, Distribution, Inauguration, Medicines, Free medical camp conducted.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia