city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാരമ്പര്യ ചികിത്സാ ക്യാമ്പ് മസ്തിഷ്‌ക ജന്യ വൈകല്യം മൂലം ദുരിതം അനുഭവിക്കുന്ന കുട്ടികള്‍ക്ക് അനുഗ്രഹമായി

കാസര്‍കോട്:(www.kasargodvartha.com 21.12.2014) വിവിധ മസ്തിഷ്‌ക ജന്യ വൈകല്യം മൂലം പ്രയാസം അനുഭവിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി  സൗജന്യ പാരമ്പര്യ  ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഇന്ത്യന്‍ ഹെര്‍ബല്‍ തെറാപ്പി ആന്റ്റ് റിസര്‍ച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കാസര്‍കോട് മുന്‍സിപ്പല്‍ വനിതാ ഭവനില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍  നിന്നായി അമ്പതോളം കുടുംബാംഗങ്ങള്‍ സംബന്ധിച്ചു. പ്രശസ്ത പാരമ്പര്യ ചികിത്സ വൈദ്യന്‍ മാത്യൂസ്  വൈദ്യര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ആധുനിക വൈദ്യശാസ്ത്രം പല കാരണങ്ങള്‍ പറഞ്ഞ് മടക്കി  അയച്ച രക്ഷിതാക്കളാണ് തങ്ങളുടെ കുട്ടികളുമായി പ്രതീക്ഷയോടെ ക്യാമ്പില്‍  എത്തിയത്.

സര്‍ക്കാര്‍ വൈകല്യം അനുഭവിക്കുന്നവര്‍ക്ക് പല വിധ ആനുകൂല്യങ്ങളും സഹായങ്ങളും  നല്‍കുന്നുവെങ്കിലും ഇതിനെല്ലാമുപരി അവരെ ചെറുപ്രായത്തില്‍ തന്നെ ചികിത്സിച്ച് ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനാണ് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വിത്യസ്തമായ ഇത്തരം ഒരു ക്യാമ്പ് സംഘടിപ്പിച്ചത്.

കാസര്‍കോട് ബ്ലോക്ക്  പഞ്ചായത്ത് ഐ.സി.ഡി.എസിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ എല്ലാ  പഞ്ചായത്തിലും അഞ്ച് വയസിനു താഴെയുള്ള നിരവധി മസ്തിഷ്‌ക ജന്യ വൈകല്യം അനുഭവിക്കുന്ന കുട്ടികള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് നല്ലചികിത്സ ലഭ്യമാക്കുന്നതിനാണ് ക്യാമ്പും  സെമിനാറും  സംഘടിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജ്മാ ഖാദര്‍ അധ്യക്ഷത  വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.  ഉല്‍ഘാടനം ചെയ്തു. ഗഫൂര്‍  ചേരങ്കൈ, എസ്. എം. റഫീഖ്  ഹാജി, മുജീബ് കമ്പാര്‍, എസ്.പി. സലാഹുദ്ദീന്‍, മാഹിന്‍  കുന്നില്‍, നിസാര്‍ കമ്പാര്‍, സുനന്ദ തുടങ്ങിയവര്‍  സംബന്ധിച്ചു.

പാരമ്പര്യ ചികിത്സാ ക്യാമ്പ് മസ്തിഷ്‌ക ജന്യ വൈകല്യം മൂലം ദുരിതം അനുഭവിക്കുന്ന കുട്ടികള്‍ക്ക്  അനുഗ്രഹമായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?

Keywords: Kasaragod, Kerala, Mogral Puthur, Helping Hands, Panchayath, Medical-camp, Parents, Childrens

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia