city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Care | ജന്മനാ ഹൃദയ രോഗങ്ങളുള്ള കുട്ടികൾക്കൊരു കൈത്താങ്ങ്; അക്കര ഫൗണ്ടേഷനും ആസ്റ്ററും കൈകോർക്കുന്നു; സൗജന്യ ഹൃദ്രോഗ ക്യാംപ് 23ന്

Photo of free heart camp signboard
Representational Image Generated by Meta AI

● 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം.
● തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നൽകും.
● ക്യാമ്പ് ഫെബ്രുവരി 23ന് മുളിയാറിലെ അക്കര ഫൗണ്ടേഷൻ കേന്ദ്രത്തിൽ നടക്കും.

 

കാസർകോട്: (KasargodVartha) സാമൂഹിക സേവന രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന അക്കര ഫൗണ്ടേഷനും ആധുനിക ആതുര സേവനരംഗത്തെ പ്രഗൽഭരായ ആസ്റ്റർ മെഡിസിറ്റിയും, ആസ്റ്റർ  മിംസും സംയുക്തമായി സ്പന്ദനം സൗജന്യ ഹൃദ്രോഗ തുടർ ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു. 

ജന്മനാ ഹൃദയ രോഗ ബാധിതരായ കുട്ടികൾക്ക് ഏറെ പ്രയോജനകരമാകുന്ന ഈ ക്യാമ്പ് ഫെബ്രുവരി 23 ഞായറാഴ്ച രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ മുളിയാറിലെ അക്കര ഫൗണ്ടേഷൻ കേന്ദ്രത്തിൽ  വെച്ച് നടക്കും. ജന്മനാ ഹൃദയ രോഗം ബാധിച്ച 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഈ ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. 

ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അർഹരായ കുട്ടികൾക്ക് ആസ്റ്റർ മെഡിസിറ്റിയിൽ വെച്ച് സൗജന്യ ഹൃദയ ശസ്ത്രക്രിയ നൽകുന്നതാണ് ഈ ക്യാമ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഹൃദയ സംബന്ധമായ രോഗങ്ങളുള്ള കുട്ടികൾക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

ഈ വാർത്ത മറ്റുള്ളവർക്കും കൂടി ഷെയർ ചെയ്യുക, നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുക.

Akkara Foundation and Aster Medicity are jointly organizing a free heart disease camp for children with congenital heart diseases. Children under 18 years of age can participate in the camp. Eligible children will receive free heart surgery.

#FreeHeartCamp #CongenitalHeartDisease #AkkaraFoundation #AsterMedicity #ChildrensHealth #Kerala

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia