city-gold-ad-for-blogger

അര്‍ഹതയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ സിലിണ്ടര്‍

കാസര്‍കോട്: (www.kasargodvartha.com 25.04.2020) പ്രധാനമന്ത്രി ഉജ്ജ്വല യോജനയില്‍ നിലവില്‍ അംഗത്വമില്ലാത്ത, അര്‍ഹതയുള്ള കുടുംബങ്ങള്‍ക്കും കോവിഡ് കാലത്ത് സവിശേഷമായി പ്രഖ്യാപിച്ച സൗജന്യ പാചക വാതക പദ്ധതിയില്‍ പങ്കാളികളാകുന്നതിന് അവസരം. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ഉള്‍പ്പെടുന്ന വടക്കന്‍ ജില്ലകളില്‍ പദ്ധതിയില്‍ അംഗമായവര്‍ക്ക് ഏപ്രില്‍ മാസത്തെ സൗജന്യ പാചക വാതക വിതരണം പൂര്‍ണതോതില്‍ പുരോഗമിച്ചു വരികയാണ്.

ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെ മൂന്ന് മാസ കാലത്തേക്കാണ് സൗജന്യ പാചക വാതക വിതരണം. റിഫില്‍ സിലിണ്ടറിന്റെ ഏപ്രില്‍ മാസത്തെ വില ഉജ്ജ്വല ഗുണഭോക്താക്കളുടെ പി എം യു വൈ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. ഓരോ മാസവും ഒന്ന് എന്ന ക്രമത്തില്‍ മാത്രമാകും ഗുണഭോക്താക്കള്‍ക്ക് സിലിണ്ടര്‍ വിതരണത്തിന് തുക ഉപയോഗിക്കാനാവുക. ഐ വി ആര്‍ എസ് വഴിയോ രജിസ്റ്റര്‍ഡ് മൊബൈല്‍ ഫോണ്‍ വഴിയോ മാത്രമാണ് റിഫില്‍ ബുക്കിങ് നടത്തേണ്ടത്.
അര്‍ഹതയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ സിലിണ്ടര്‍

പദ്ധതിയില്‍ ഇതുവരെ പങ്കാളിത്തമില്ലാത്തവര്‍ക്കും കാലിയായ സിലിണ്ടര്‍ ഉള്ളവര്‍ക്കും പദ്ധതിയില്‍ ചേരുന്നതിന് അവസരമുണ്ട്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കൊച്ചിയിലുള്ള സംസ്ഥാന ഓഫീസില്‍ നിന്നും ലഭിക്കും.


Keywords: Kasaragod, Kerala, News, COVID-19, Gas cylinder, Family, Free Gas cylinder for deserving families

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia