city-gold-ad-for-blogger
Aster MIMS 10/10/2023

കാസര്‍കോട്ട് സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 27.04.2020) സംസ്ഥാനത്തെ മുന്‍ഗണന കാര്‍ഡ് ഉടമകള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ജില്ലയില്‍ ആരംഭിച്ചു. റേഷന്‍ കാര്‍ഡില്‍ അവസാന അക്കം പൂജ്യം ഉള്ളവര്‍ക്കാണ് ഏപ്രില്‍ 27ന് വിതരണം ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ 17 സാധനങ്ങള്‍ അടങ്ങിയ (പഞ്ചസാര 1 കിലോഗ്രാം, കടല 1 കിലോഗ്രാം, പരിപ്പ് 250 ഗ്രാം,ചെറുപയര്‍ 1 കിലോഗ്രാം, കടുക് 100 ഗ്രാം, ഉലുവ 100 ഗ്രാം, സണ്‍ഫ്ലവര്‍ ഓയില്‍ 1 ലിറ്റര്‍, വെളിച്ചെണ്ണ 1 ലിറ്റര്‍, ഉപ്പ് 1 കിലോഗ്രാം, മുളക് പൊടി 100 ഗ്രാം, മല്ലി പൊടി 100 ഗ്രാം, മഞ്ഞള്‍ പൊടി 100 ഗ്രാം, ആട്ട 2 കിലോഗ്രാം, റവ 1 കിലോഗ്രാം, ചായ പൊടി 250 ഗ്രാം, സോപ്പ് രണ്ട്) പല വ്യഞ്ജന കിറ്റുകള്‍ ജില്ലയിലെ പിങ്ക് കാര്‍ഡ് വിഭാഗത്തില്‍പെട്ട കാര്‍ഡുടമകള്‍ക്കാണ്  ലഭിക്കുക.
കാസര്‍കോട്ട് സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ആരംഭിച്ചു

അവശ്യ സാധനങ്ങള്‍ അടങ്ങിയ ഈ കിറ്റുകളുടെ വിതരണത്തിന് റേഷന്‍ കടകളില്‍ ഉണ്ടായേക്കാവുന്ന തിരക്ക് ഒഴിവാക്കാന്‍ കാര്‍ഡിന്റെ അവസാന അക്ക പ്രകാരമാണ്   വിതരണം. അക്കം ഒന്ന് വരുന്നവര്‍ക്ക് ഇന്നും  (ഏപ്രില്‍ 28)  അവസാന  അക്കം രണ്ട് വരുന്നവര്‍ക്ക് ഏപ്രില്‍ 29 നും അവസാന  അക്കം മൂന്ന് വരുന്നവര്‍ക്ക് ഏപ്രില്‍ 30 നും അവസാന അക്കം നാലു വരുന്നവര്‍ക്ക് മെയ് രണ്ടിനും അവസാന  അക്കം അഞ്ച് വരുന്നവര്‍ക്ക് മെയ് മൂന്നിനും അവസാന  അക്കം ആറ് വരുന്നവര്‍ക്ക് മെയ് നാലിനും അവസാന  അക്കം ഏഴ് വരുന്നവര്‍ക്ക് മെയ് അഞ്ചിനും അവസാന  അക്കം എട്ട് വരുന്നവര്‍ക്ക് മെയ് ആറിനും അവസാന  അക്കം ഒന്‍പത് വരുന്നവര്‍ക്ക് മെയ് ഏഴിനും കിറ്റ് വിതരണം ചെയ്യും.


Keywords: Kasaragod, Kerala, News, Food, Distribution, Start, Government, Free food kit distribution started

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL