ഹെല്‍പ് ചട്ടഞ്ചാലിന്റെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് 8ന്
Dec 7, 2014, 15:00 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 07.12.2014) ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ സംഘടനയായ ഹെല്‍പ് ചട്ടഞ്ചാലിന്റെ ആഭിമുഖ്യത്തില്‍ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. എട്ടിന് രാവിലെ ഒമ്പത് മണിക്ക് ചട്ടഞ്ചാല്‍ വില്ലേജ് ഓഫീസിന് സമീപത്തുള്ള കുടുംബ ക്ഷേമ കേന്ദ്രത്തില്‍ നടക്കുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമു ഹാജി ഉദ്ഘാടനം ചെയ്യും. ക്യാമ്പ് ഉച്ചയ്ക്ക് ഒരു മണിക്ക് അവസാനിക്കും.
ചട്ടഞ്ചാല്‍ പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. റിയാസ് ബഷീര്‍ അധ്യക്ഷത വഹിക്കും. സുഫൈജ അബൂബക്കര്‍, സറീന അബ്ദുല്ല, ഷംസുദ്ദീന്‍ തെക്കില്‍, മിസ്രിയ ഷാഫി, നിയാസ് ബി, രമ ഗംഗാധരന്‍, ഉണ്ണികൃഷ്ണന്‍ പൊയ്‌നാച്ചി. ടി.ഡി ഷെരീഫ് എന്നിവര്‍ സംബന്ധിക്കും. സി.പി ഗോവിനന്ദന്‍ സ്വാഗതവും അബൂബക്കര്‍ കണ്ടത്തില്‍ നന്ദിയും പറയും.

Keywords : Chattanchal, Eye-testing-camp, Kasaragod, Health, Camp, Padoor Kunhamu Haji.