സൗജന്യ നേത്ര പരിശോധനാ ക്യാമ്പും കണ്ണട വിതരണവും നടത്തി
Mar 13, 2015, 17:00 IST
പട്ള: (www.kasargodvartha.com 13/03/2015) ഒ.എസ്.എഫ്. പട് ളയുടെയും വിഷന്‍ കെയര്‍ ഒപ്റ്റിക്കല്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പില്‍ 200ല്‍പരം രോഗികളെ പരിശോധിച്ചു. ഇതില്‍ നിന്നും തെരഞ്ഞെടുത്ത അഞ്ച് പേരെ സൗജന്യ തിമിര ശസ്ത്രക്രിയയ്ക്ക് പരിഗണിക്കുകയും 57 പേര്‍ക്ക് സൗജന്യമായി കണ്ണട വിതരണം നടത്തുകയും ചെയ്തു.
ക്യാമ്പ് പട്ള വലിയ ജുമാ മസ്ജിദ് പ്രസിഡന്റ് പി.എ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഡോ. മനോജ്, ഡോ. സമീറുദ്ദീന്‍ എന്നിവര്‍ രോഗികളെ പരിശോധിച്ചു. പി.എം. മുഹമ്മദ് കുഞ്ഞി ഹാജി മുഗര്‍ സൗജന്യ കണ്ണട വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സിറാര്‍, ആസിഫ്, അബ്ദുല്ല, മഹ് മൂദ്, എം.പി. കരീം, ഹാരിസ് മാസ്റ്റര്‍, അഷ്‌റഫ് കുമ്പള തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബക്കര്‍ മാസ്റ്റര്‍ സ്വാഗതവും റസാഖ് പട് ള നന്ദിയും പറഞ്ഞു.

Keywords: Distribution, Free, Cataract, Surgery, Glass, Vision Care.
Advertisement:
Advertisement: