city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെമ്മനാട് സി.എച്ച് സെന്റര്‍ സൗജന്യ നേത്രരോഗ ചികിത്സയും ക്യാമ്പും നടത്തും

കാസര്‍കോട്: (www.kasargodvartha.com 19.04.2014) ചെമ്മനാട് സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കോയമ്പത്തൂര്‍ അരവിന്ദ് നേത്രാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്രചികിത്സാ ക്യാമ്പ് മെയ് 21 ന് രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജില്ലയിലെ 35 ഓളം കേന്ദ്രങ്ങളിലായി ഏര്‍പ്പെടുത്തിയ രജസ്‌ട്രേഷനിലൂടെ 1500 ഓളം പേരാണ് ക്യാമ്പില്‍ പങ്കെടുക്കുക. അരവിന്ദ് നേത്ര ആശുപത്രിയിലെ പ്രശസ്തരും പ്രഗല്‍ഭരുമായ 10 ഡോക്ടര്‍മാരും 15 ജീവനക്കാരും ക്യാമ്പിന് നേതൃത്വം നല്‍കും.

വിദഗ്ദ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും നിര്‍ദ്ദേശിക്കപ്പെടുന്ന രോഗികളെ കോയമ്പത്തൂരിലെത്തിച്ച് സൗജന്യമായി ശസ്ത്രക്രിയ ചെയ്ത് കൊടുക്കും. ഇതിനായുള്ള യാത്ര ചിലവ്, താമസ, ഭക്ഷണ സൗകര്യവും സി.എച്ച് സെന്റര്‍ ചെമ്മനാട് ഏര്‍പ്പെടുത്തും. ജീവകാരുണ്യ രംഗത്ത് അതിബൃഹത്തായ പദ്ധതികളുമായി മുന്നേറുന്ന സി.എച്ച് സെന്ററിന്റെ ചുവട് പിടിച്ച് നിരവധി പ്രവര്‍ത്തന പദ്ധതികളാണ് ചെമ്മനാട് സി.എച്ച് സെന്റര്‍ നടത്തി വരുന്നത്. ഇതിനകം മാരക രോഗങ്ങളാല്‍ ചികിത്സ വഴി മുട്ടി ദുരിതം അനുഭവിക്കുന്ന 15 വ്യക്തികള്‍ക്ക് ചികിത്സാ സഹായവും മരുന്നും നല്‍കി വരികയാണ്.

വിദ്യാഭ്യാസ രംഗത്ത് സ്‌കോളര്‍ഷിപ്പും പ്രോത്സാഹനവും നല്‍കി സേവന താല്‍പര്യത്തോടെ പ്രവര്‍ത്തിച്ച് വരുന്നു. കഴിഞ്ഞ വര്‍ഷം യേനപോയ മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് 1500 ഓളം രോഗികളാണ് പ്രയോജനപ്പെടുത്തിയത്. ഇതില്‍ 120 ഓളം രോഗികള്‍ക്ക് തുടര്‍ ചികിത്സയും നല്‍കി വരുന്നുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് സി.ടി അഹമ്മദലി, ജനറല്‍ സെക്രട്ടറി കെ.ടി നിയാസ്, സി.എം മുസ്തഫ, ബദ്‌റുല്‍ മൂനീര്‍, സി.എ മനാഫ് എന്നിവര്‍ സംബന്ധിച്ചു.

ചെമ്മനാട് സി.എച്ച് സെന്റര്‍ സൗജന്യ നേത്രരോഗ ചികിത്സയും ക്യാമ്പും നടത്തും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കൊളംബിയയില്‍ സ്‌കൂള്‍ ബസിന് തീപിടിച്ച് 31 വിദ്യാര്‍ത്ഥികള്‍ മരിച്ചു

Keywords:  Kasaragod, Chemnad, Camp, Free Treatment, Press meet, Operation, Registration, President, Inauguration, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia