മഞ്ചേശ്വരം പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ 60 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠന സൗകര്യം
Apr 16, 2013, 16:03 IST
മഞ്ചേശ്വരം: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ഗവ: കോളജിനു സമീപം നിര്‍മാണം പൂര്‍ത്തിയായ ആണ്‍കുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ ഈ അധ്യയന വര്‍ഷം മുതല്‍ 60 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ താമസ, പഠന സൗകര്യമൊരുക്കും.
2.14 കോടി രൂപ ചെലവില്‍ കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ മുഖേന നിര്‍മിച്ച ഹോസ്റ്റല്‍ കെട്ടിടത്തില്‍ വിദ്യാര്‍ഥികള്‍ക്കുള്ള താമസ മുറികള്‍, പഠന മുറി, ഭക്ഷണ ഹാള്‍, കാന്റീന്‍, കളിക്കളം, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോളജ്, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ഹോസ്റ്റല്‍ പ്രയോജനപ്പെടും. പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ക്കു പുറമെ 15 ശതമാനം സീറ്റ് മറ്റു സമുദായങ്ങള്‍ക്കു ലഭിക്കും.
ഹോസ്റ്റലിന്റെ ഉദ്ഘാടനം എപ്രില്‍ 18-ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് വകുപ്പ് മന്ത്രി എ. പി. അനില്‍കുമാര്‍ നിര്‍വഹിക്കും. പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.കരുണാകരന്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍ (ഉദുമ), ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി ശ്യാമളാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ഷമീറ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമത്ത് സുഹ്‌റ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ കാര്യ സ്റ്റന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ മമത ദിവാകര്‍, വിവിധ തദ്ദേശ സ്ഥാപന അംഗങ്ങളായ എ.കെ.എം. അഷ്‌റഫ്, സുഹ്‌റ, എം.എസ്. ശങ്കര, യാദവ ബഡാജെ, സംസ്ഥാന പട്ടികജാതി ഉപദേശക സമിതി അംഗം പി. രാമചന്ദ്രന്‍, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ജാക്കിലിന്‍ ഷൈനി ഫെര്‍ണാണ്ടസ്, ജി.പി.എം ഗവ: കോളജ് പിന്‍സിപ്പാള്‍ ഡോ. കെ. അജിതാദേവി തുടങ്ങിയവര്‍ പ്രസംഗിക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആശംസ നേരും.
കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ റീജ്യണല്‍ മാനേജര്‍ സി.എം. പ്രമോദ് റിപോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ സ്വാഗതവും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.കെ. കിഷോര്‍ നന്ദിയും പറയും.
പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് ഹോസ്റ്റല്‍ സൗകര്യങ്ങള്‍ നേരിട്ട് കാണാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

Keywords: Manjeshwaram, Post metric hostel, Inauguration, Minister A.P.Anil Kumar, Student, Free education, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News