city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Health Initiative | കാസർകോട് സി എച്ച് സെന്ററിന്റെ സൗജന്യ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു

free dialysis unit inaugurated at kasaragod ch center
Photo: Arranged

● അർഹതപ്പെട്ട നിർധനരായ രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് സേവനം നൽകും
● സി.എച്ച് സെന്റർ ചെയർമാൻ അബ്ദുൾ ലത്തീഫ് ഉപ്പള ഗേറ്റ് അധ്യക്ഷത വഹിച്ചു

കാസർകോട്: (KasargodVartha) നിർധനരായ വൃക്കരോഗികൾക്ക് ആശ്വാസമായി മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കാസർകോട് സി.എച്ച് സെന്റർ ഒരുക്കിയ സൗജന്യ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ബാങ്ക്‌റോഡിലുള്ള വിൻടച്ച് ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

വർദ്ധിച്ചുവരുന്ന വൃക്കരോഗികൾക്ക് ചികിത്സാ ചിലവ് ഒരു വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് സി.എച്ച് സെന്റർ ഈ സൗജന്യ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചത്. ഒൻപത് മിഷനുകളുള്ള ഈ യൂണിറ്റ് അർഹതപ്പെട്ട നിർധനരായ രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് സേവനം നൽകും.

ഉൽഘാടന ചടങ്ങിൽ സി.എച്ച് സെന്റർ ചെയർമാൻ അബ്ദുൾ ലത്തീഫ് ഉപ്പള ഗേറ്റ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മാഹിൻ കേളോട്ട് സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ സി.ടി അഹ്മദലി, നിയമസഭ പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോ. എം.കെ മുനീർ എം.എൽ.എ, ജില്ലാ പ്രസിഡൻറ് കല്ലട്ര മാഹിൻ ഹാജി, ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം അഷ്റഫ് എം.എൽ.എ, വി.കെ.പി ഹമീദലി, ജില്ലാ ട്രഷറർ പി.എം മുനീർ ഹാജി, സി.എച്ച് സെന്റർ വർക്കിംഗ് ചെയർമാൻ അബ്ദുൾ കരീം സിറ്റിഗോൾഡ്, ട്രഷറർ എൻ.എ അബൂബക്കർ ഹാജി, മുഖ്യരക്ഷാധികാരി യഹ്‌യ തളങ്കര, നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, ഗൾഫ് കമ്മിറ്റി കോർഡിനേറ്റർ ഖാദർ ചെങ്കള, വിൻടച്ച് ഹോസ്പിറ്റൽ എം.ഡി ഡോ. ഫവാസ്, സി.എച്ച് സെന്റർ കോർഡിനേറ്റർ അഷ്റഫ് എടനീർ തുടങ്ങിയവർ പ്രസംഗിച്ചു.

മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ കെ.ഇ.എ ബക്കർ, എ.എം കടവത്ത്, അഡ്വ. എൻ.എ ഖാലിദ്, എം അബ്ബാസ്, എ.ബി.ഷാഫി, അബ്ദുല്ലക്കുഞ്ഞി ചെർക്കള, ടി.സി.എ റഹ്മാൻ, ഹാരിസ് ചൂരി, മണ്ഡലം പ്രസിഡൻറ് സെക്രട്ടറിമാരായ അസീസ് മരിക്കെ, കല്ലട്ര അബ്ദുൾ ഖാദർ, ബഷീർ വെള്ളിക്കോത്ത്, ടി.എം ഇഖ്ബാൽ, എ.കെ ആരിഫ്, കെ.ബി മുഹമ്മദ് കുഞ്ഞി ആശുപത്രി മെഡിക്കൽ ഡയരക്ടർ ഡോ. ഡാനിഷ്, സി.എച്ച് സെൻ്റർ മാനേജിംഗ് കമ്മിറ്റി മെമ്പർ അൻവർ ചേരങ്കൈ, കെ.പി മുഹമ്മദ് അഷ്റഫ്, അസീസ് കളത്തൂർ, സഹീർ ആസിഫ്, ഇർഷാദ് മൊഗ്രാൽ, സയ്യിദ് താഹ തങ്ങൾ, സവാദ് അംഗഡിമുഗർ, ഷരീഫ് കൊടവഞ്ചി എ.അഹ്മദ് ഹാജി, മുത്തലിബ് പാറക്കെട്ട്, മുംതാസ് സമീറ, സാഹിന സലീം, എ.പി ഉമ്മർ, ലുക്മാൻ തളങ്കര, ഷാഫി പാറക്കെട്ട, ഖാളി മുഹമ്മദ്, സി.മുഹമ്മദ് കുഞ്ഞി, ഇ.അബൂബക്കർ, രാജു കൃഷ്ണൻ, ഹനീഫ അരമന, ബീഫാത്തിമ ഇബ്രാഹിം, ഹസൈനാർ ബീജന്തടുക്ക, കബീർ ചെങ്കള, ഹാരിസ് എരിയാൽ തുടങ്ങിയവർ സംബന്ധിച്ചു.

ഈ പുതിയ സംരംഭം നിർധനരായ വൃക്കരോഗികൾക്ക് ആശ്വാസമാകുന്നതിനൊപ്പം മുസ്‌ലിം ലീഗിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് മികച്ച ഉദാഹരണമാണ്.

#Healthcare #DialysisSupport #Kasaragod #CommunityService #MuslimLeague #FreeTreatment

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia