സൗജന്യ ആയുര്‍വ്വേദ ക്യാമ്പും ഔഷധ സസ്യ സംരക്ഷണ ക്ലാസും 15ന്
Jul 11, 2012, 16:15 IST
ഉദുമ: മലബാര്‍ ആയൂര്‍വ്വേദ പാരമ്പര്യവൈദ്യസംഘം, ഉദയമംഗലം നെഹ്‌റു കള്‍ച്ചറര്‍ ഫോറം, ഉദയമംഗലം ഫാര്‍മസി എന്നിവയുടെ സഹകരണത്തോടെ ജുലൈ 15ന് രാവിലെ 10 മണി മുതല്‍ 1 മണി വരെ ഉദയമംഗലത്ത് വെച്ച് ഫാര്‍മസി ബാച്ച് സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പും മഴക്കാല രോഗ ബോധവല്‍ക്കരണവും ഔഷധസസ്യ സംരക്ഷണ ക്ലാസും സംഘടിപ്പിക്കും.
ക്യാമ്പില്‍വെച്ച് പാരമ്പര്യ വൈദ്യസംഘം നടത്തി വന്ന പഞ്ചകര്‍മ്മ പരീശീലന ചികിത്സാ പരിപാലനത്തിന്റെ സാക്ഷ്യപത്ര വിതരണവും നടത്തും. വിദ്ഗദ്ധ വൈദ്യന്‍മാരും ഡോക്ടര്‍മാരും രോഗികളെ പരിശോധിച്ച് ചികിത്സ നല്‍കും. എം.എ.പി.വി.എസ് ജില്ലാ പ്രസിഡന്റ് വി. ബാലകൃഷ്ണന്‍ വൈദ്യരുടെ അധ്യക്ഷതയില്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സര്‍ട്ടിഫിക്കറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് കസ്തൂരി ടീച്ചര്‍ നിര്‍വ്വഹിക്കും. ഡോ. ഇ. ഉണ്ണികൃഷ്ണന്‍, ചാവശേരി ചന്ദ്രന്‍ വൈദ്യര്‍ എന്നിവര്‍ ക്ലാസ് കൈകാര്യം ചെയ്യും.

Keywords: Ayurvedic camp, Udma, Awareness