city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എ പ്ലസുകാര്‍ക്ക് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്കൂളില്‍ സൗജന്യ +1 പ്രവേശനം

കാസര്‍കോട്: (www.kasargodvartha.com 26.04.2016) എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐ സി എസ് ഇ സിലബസ്സില്‍ 100% സ്‌കോളര്‍ഷിപ്പോടെ പ്ലസ് വണ്‍ ഉപരിപഠനത്തിന് അവസരമൊരുക്കുമെന്ന് ഗ്രീന്‍വുഡ്‌സ് പബ്ലിക്ക് സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.

സി ബി എസ് ഇ, ഐ സി എസ് ഇ എന്നീ സിലബസുകളില്‍ പത്താം ക്ലാസ് പരീക്ഷയെഴുതി 95% ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്കും ഈ അവസരം ലഭ്യമാണ്. അതുപൊലെ എസ് എസ് എല്‍ സി പരീക്ഷയില്‍ സയന്‍സ്, മാത്‌സ് വിഷയങ്ങളില്‍ എ പ്ലസും മറ്റ് വിഷയങ്ങളില്‍ എ ഗ്രേഡും ലഭിച്ചവര്‍ക്ക് 50% സ്‌കോളര്‍ഷിപ്പും ലഭ്യമാണ്. സി ബി എസ് ഇ, ഐ സി എസ് ഇ പരീക്ഷയില്‍ 90% മാര്‍ക്ക് ലഭിച്ചവര്‍ക്കും ഈ സൗകര്യം ലഭ്യമാണ്.

കാസര്‍കോട് ജില്ലയില്‍ ഐ സി എസ് ഇ സിലബസ്സില്‍ 10, +2 (ഐ സി ഇ) കോഴ്‌സുകളുളള വിദ്യാഭ്യാസ സ്ഥാപനമാണ് ഗ്രീന്‍വൂഡ്‌സ്. റെഗുലര്‍ കോഴ്‌സിനോടൊപ്പം തന്നെ ബ്രില്യന്റ് ടുട്ടോറിയല്‍സുമായി സഹകരിച്ച് എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസുകളും ഗ്രീന്‍വൂഡ്‌സില്‍ നല്‍കുന്നുണ്ട്.

10, +2 പഠനത്തിനു ശേഷം വിദേശസര്‍വ്വകലാശാലകളില്‍ ടോഫല്‍, ഐ ഇ എല്‍ ടി സി എന്നീ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന സര്‍ട്ടിഫിക്കേഷന്‍ ഇല്ലാതെ അഡ്മിഷന്‍ നേടാവുന്ന ഇന്ത്യയിലെ ഏക 10, +2 സര്‍ട്ടിഫിക്കേഷന്‍ ഐ എസ് ഇ ആണെന്ന് ഐ സി എസ് ഇ അഫിലിയേഷന്‍ ബോര്‍ഡ് ഇന്‍സ്‌പെക്ഷന്‍ പാനലംഗം കൂടിയായ ഗ്രീന്‍വൂഡ്‌സ് പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എം രാമചന്ദ്രന്‍ പറഞ്ഞു. എന്‍ സി ഇ ആര്‍ ടി അടുത്തിടെ നടത്തിയ പത്താം ക്ലാസില്‍ പഠിക്കുന്നവരുടെ ദേശീയ നിലവാരത്തെക്കുറിച്ച് നടത്തിയ സര്‍വ്വേയിലും മുന്നില്‍ നില്‍ക്കുന്നത് ഐ സി എസ് ഇ വിദ്യാര്‍ത്ഥികളാണ്.
എ പ്ലസുകാര്‍ക്ക് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്കൂളില്‍ സൗജന്യ +1 പ്രവേശനം


Keywords: Kasaragod, SSLC, Greenwoods-Public-School, Scholarship, University,ICSE, CBSE, Entrance Coaching Classes, Brilliant Tutorial.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia