ആള്‍മാറാട്ടം ; മാതാവും മകനും ബ്രോക്കറും പോലീസ് കസ്റ്റഡിയില്‍
Apr 17, 2012, 16:47 IST

നീലേശ്വരം പള്ളിക്കര കറുത്ത ഗേറ്റിനടുത്ത കടുങ്ങന്റെ ഭാര്യ എ വി ജാനകി (53), മകന്‍ ധനേഷ്(28), സ്വത്ത് ബ്രോക്കറും ഡ്രൈവറുമായ കുഞ്ഞിക്കണ്ണന്‍ എന്നിവരെയാണ് തിങ്കളാഴ്ച നീലേശ്വരം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഇവരെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയില്‍ പോലീസ് അപേക്ഷ നല്‍കിയിരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം പോലീസ് വൈകിട്ട് ഇവരെ വീണ്ടും കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ ഇപ്പോള്‍ റിമാന്റിലാണ്.
നീലേശ്വരം തട്ടാച്ചേരിയിലെ രാഘവന്റെ സഹോദരി പരവനടുക്കം വൃദ്ധമന്ദിരത്തില്‍ കഴിയുകയായിരുന്ന എ വി ജാനകിക്ക് കരിന്തളം വില്ലേജിലുള്ള 80 സെന്റ് സ്ഥലം ജാനകിയുടെ മരണ ശേഷം രാഘവന് പൂര്‍ണ്ണ അവകാശം ലഭിക്കുന്ന വിധത്തില്‍ ഒസ്യത്ത് എഴുതി വെച്ചിരുന്നു. നേരത്തെ രാഘവന്റെ കൂടെ താമസിച്ചിരുന്ന ജാനകിയെ രാഘവന്റെ മരണത്തിന് ശേഷമാണ് പരവനടുക്കത്തെ വൃദ്ധമന്ദിരത്തിലേക്ക് മാറ്റിയത്. ജാനകിയുടെ പേരില്‍ കരിന്തളം വില്ലേജില്‍ ആര്‍ എസ് 133/എ 36 ആയി 80 സെന്റ് ദര്‍ഘാസ് ലഭിച്ച സ്ഥലമുണ്ടെന്ന് മനസ്സിലാക്കിയ ധനേഷ് തന്റെ മാതാവ് 55 വയസ്സുള്ള എ വി ജാനകിയെ ഹാജരാക്കി ബ്രോക്കര്‍ കുഞ്ഞിക്കണ്ണന്റെ സഹായത്തോടെ ചായ്യോത്തെ പാത്തുമ്മ, ഹസൈനാര്‍ എന്നിവര്‍ക്ക് സ്ഥലം വില്‍പ്പന നടത്തിയ ശേഷം രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത് നല്‍കുകയായിരുന്നുവെന്നാണ് പരാതി.ഈ കേസില്‍ ജാനകിയുള്‍പ്പെടെ മൂന്നുപേര്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
Keywords: Nileshwaram, Police custody, Kasaragod, Son, Maother, Broker