കാസര്‍കോട്ടെ ചിട്ടിതട്ടിപ്പില്‍ ഒരു പരാതി കൂടി; രണ്ടാം പ്രതി അറസ്റ്റില്‍
Oct 19, 2012, 12:55 IST
![]() |
K. Raju |
വിദ്യാനഗറില്‍ പ്രവര്‍ത്തിച്ചുവന്ന മാര്‍കറ്റിംഗ് ചിറ്റ്സ് ഫിന് എയ്ഡ് എന്ന സ്ഥാപനമാണ് നിരവധി പേരെ തട്ടിപ്പിനിരയാക്കിയത്. ഉദുമയിലെ പത്മാനാഭന് 2009 ഡിസംബര്‍ 26 മുതല്‍ 50,000 രൂപ ചിട്ടിയില്‍ നിക്ഷേപിച്ചിരുന്നു. ഒരു വര്‍ഷം 18,675 രൂപ പലിശ ഇനത്തില്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. പിന്നീട് മുതലും പലിശയും നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി. കേസില്‍ നേരത്തെ നാലാം പ്രതിയായ ബി.എസ്.പി നേതാവ് ദേലംപാടിയിലെ കെ.വി. രവീന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സ്ഥാപനത്തിന്റെ എം.ഡി പുതുപ്പള്ളിയിലെ ബി.കെ. ശശി(47), മാര്‍കറ്റിംഗ് മാനേജര്‍ പി.ഒ. സജി (32), ഓഫീസ് അഡ്മിനിസ്ട്രറ്റര്‍ ബനോയി ജോണ്‍(35), ജയന് ജോസഫ് (35), കെ.ബിജു (35), ബിജുലാല്‍(35), പി.ജി. സുരേഷ് (33), ബാഹുലേയന്(40), ഭാര്യ ബിന്ദു (35) എന്നിവരെ പിടികൂടാനുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട്ട് 14 കേസും, വിദ്യാനഗറില്‍ രണ്ട് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.
Keywords: Arrest, Chitty, ase, Police, Vidya Nagar, Uduma, Kasaragod, Kerala