നീലേശ്വരം പി.എച്ച്.സി.യിലെ സാമ്പത്തിക ക്രമക്കേട്; വിജിലന്‍സ് അന്വേഷണം തുടങ്ങി
Jun 29, 2012, 16:05 IST

നീലേശ്വരം പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നടന്ന സാമ്പത്തിക ക്രമക്കേടിനെക്കുറിച്ചാണ് കാസര്‍കോട് വിജിലന്‍സ് ആന്റ് ആന്റീ കറപ്ഷന്‍ ബ്യൂറോ സി.ഐ പി.കെ. സുധാകരന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയത്.
ആശുപത്രി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്ക് പഞ്ചായത്തും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും നല്‍കിയ സാമ്പത്തിക ആനുകൂല്യങ്ങള്‍ ക്രമവിരുദ്ധമായി ഉപയോഗപ്പെടുത്തി കൈക്കലാക്കിയെന്നാണ് കേസ്. ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ അന്വേഷത്തിലാണ് ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട ഒരു ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. ഇതിനുശേഷമാണ് വിജിലന്‍സിനെ അന്വേഷണം ഏല്‍പ്പിച്ചത്.
അന്വേഷണം തുടങ്ങിയ വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം നീലേശ്വരം പി.എച്ച്.സിയില്‍ എത്തി തെളിവെടുത്തു. ലക്ഷകണക്കിന് രൂപയുടെ ക്രമക്കേടാണ് ആശുപത്രിയില്‍ കണ്ടെത്തിയത്. 2008ലാണ് സംഭവം നടന്നത്. അന്വേഷണം മറ്റുചില ജീവനക്കാരിലേക്കും നീളുമെന്നാണറിയുന്നത്.
Keywords: Nileshwaram, Vigilance, Enquiry, PHC, Fraud