city-gold-ad-for-blogger

Fraternity | നീറ്റ്, യു ജി സി-നെറ്റ് വിവാദം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

Fraternity movement demands resignation of Union Education Minister

'പരീക്ഷകൾ നീതിപൂർവകമായും സുരക്ഷിതമായും നടത്താൻ കഴിയാതെ വിദ്യാർത്ഥികളുടെ ഭാവി തുലക്കുന്നു'

 

പെരിയ: (KasaragodVartha) നീറ്റ്, യു.ജി.സി-നെറ്റ് പരീക്ഷകളിൽ സംഭവിച്ച വ്യാപകമായ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് സി എ യൂസുഫ് ആവശ്യപ്പെട്ടു. 'വിശ്വാസ്യത തകർന്ന പരീക്ഷകൾ, റദ്ദാക്കുന്ന വിദ്യാർഥി സ്വപ്നങ്ങൾ' എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള യൂണിറ്റ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ദേശീയ തലത്തിൽ തന്നെ പ്രധാനമായ ഉന്നത പരീക്ഷകൾ പോലും നീതിപൂർവകമായും സുരക്ഷിതമായും നടത്താൻ കഴിയാതെ വിദ്യാർത്ഥികളുടെ ഭാവി തുലക്കുന്ന കേന്ദ്ര സർക്കാരിൻ്റെയും ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെയും കെടുകാര്യസ്ഥതക്കെതിരെ സമഗ്രമായ അന്വേഷണം നടത്തി മാതൃകാപരമായ ശിക്ഷ നടപ്പാക്കണമെന്നും പതിനായിരക്കണക്കിനു വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ പോലും നിമിഷ നേരം കൊണ്ട് അവതാളത്തിലാക്കുന്ന കേന്ദ്ര സർക്കാരിന്റെയും എൻ.ടി.എയുടെയും കുത്തഴിഞ്ഞ നയങ്ങൾക്കെതിരെ മുഴുവൻ വിദ്യാർത്ഥികളും രംഗത്തിറങ്ങണമെന്നും സി എ യൂസുഫ് കൂട്ടിച്ചേർത്തു. 

ഫ്രറ്റേണിറ്റി മൂവ്മെൻ്റ് യൂണിറ്റ് സെക്രട്ടറി ടി സി നാദിറ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റാഷിദ് മുഹ് യുദ്ദീൻ, ഷിബിൻ റഹ്മാൻ, ഹാദി എന്നിവർ സംസാരിച്ചു. ഹാനി അബ്ദുല്ല, സജീർ മുഹമ്മദ്, ഫഹ്മി, അബ്ദുൽ ബാസിത്ത് എന്നിവർ നേതൃത്വം നൽകി.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia