city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സമധാനം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണം: ഫ്രാക്ക്

കാസര്‍കോട്: സമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് അസോസിയേഷന്‍ ഓഫ് കാസര്‍കോട് (ഫ്രാക്ക്) പ്രസിഡണ്ട് ഇ. ചന്ദ്രശേഖരന്‍ നായരും ജനറല്‍ സെക്രട്ടറി എം.കെ രാധാകൃഷ്ണനും ജില്ലാ ഭരണകൂടത്തോട് അഭ്യര്‍ത്ഥിച്ചു.

നാട്ടില്‍ സമാധാനം നിലനില്‍ക്കേണ്ടത് എല്ലാ വിഭാഗം ജനങ്ങളുടെയും ആവശ്യമാണ്. സങ്കുചിത താല്‍പര്യങ്ങളുടെ പേരില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളെ പിന്തുണക്കരുത്. കാസര്‍കോടിന്റെ പുരോഗതിക്കും വരും തലമുറയുടെ ഭാവിക്കും ജനങ്ങളുടെ ഐക്യവും സമാധാന അന്തരീക്ഷവും അനിവാര്യമാണ്. സാമൂഹ്യ വിരുദ്ധ ശക്തികള്‍ ആഗ്രഹിക്കുന്നത് സ്പര്‍ദയും കലാപവുമാണ്. ഇത്തരക്കാരെ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടത് ഈ നാടിനെ സ്‌നേഹിക്കുന്ന എല്ലാവരുടെയും കടമയാണ്.

സമധാനം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണം: ഫ്രാക്ക്കലാപങ്ങള്‍ക്ക് കാരണക്കാരായവരെ സാമൂഹ്യ-രാഷ്ട്രീയ പ്രസ്താനങ്ങള്‍ പിന്തുണക്കരുത്. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും അധികൃതരെ സഹായിക്കണം. ശക്തവും നിഷ്പക്ഷവും നീതിപൂര്‍വവുമായ നടപടികള്‍ ഉണ്ടായാല്‍ മാത്രമേ സാമൂഹ്യ വിരുദ്ധ ശക്തികളെ തളയ്ക്കാന്‍ കഴിയുകയുള്ളൂ- ഫ്രാക്ക് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

Keywords : Kasaragod, Clash, Police, Kerala, FRAK, Federation of Residents Associations of Kasargod, Politics, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia