city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്.സുരേന്ദ്രനെ ജില്ലാ പോലീസ് മേധാവിയായി തുടരാന്‍ അനുവദിക്കണം: ഫ്രാക്ക്

കാസര്‍കോട്: ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് അസോസിയേഷന്‍ ഓഫ് കാസര്‍കോട് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കാസര്‍കോട് എസ്.പി ആയി സുരേന്ദ്രന്‍ ചുമതലയേറ്റിട്ട് 14 മാസമേ ആയിട്ടുള്ളൂ. ഒരു എസ്.പിയുടെ ചുരുങ്ങിയ കാലാവധി രണ്ടുവര്‍ഷമാണ്. സുരേന്ദ്രന്‍ ജില്ലയില്‍ നടപ്പാക്കിയ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് അദ്ദേഹത്തിന്റെ സ്ഥലംമാറ്റം പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നതെന്ന് ഫ്രാക്ക് വെളിപ്പെടുത്തി.

എസ്.സുരേന്ദ്രന്‍ കാസര്‍കോടിന്റെ ചുമതലയേല്‍ക്കുന്ന അവസരത്തില്‍ സംഘര്‍ഷഭരിതമായിരുന്ന കാസര്‍കോടിനെ കുറച്ചെങ്കിലും ശാന്തമാക്കാന്‍ എസ്.പിക്ക് കഴിഞ്ഞിട്ടുണ്ട്. വര്‍ഗീയ പ്രശ്‌നങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കുഴപ്പക്കാര്‍ക്കെതിരെ ജനങ്ങളെ അണിനിരത്തിയും കുറ്റവാളികള്‍ക്കെതിരെ
ശക്തമായ നടപടികള്‍ സ്വീകരിച്ചും മുന്‍കരുതല്‍ നടപടി കൈകൊണ്ടുമാണ് കാസര്‍കോട്ട് സമാധാനം പുനസ്ഥാപിക്കാന്‍ അദ്ദേഹം ശ്രമിച്ചത്.

എസ്.സുരേന്ദ്രനെ ജില്ലാ പോലീസ് മേധാവിയായി തുടരാന്‍ അനുവദിക്കണം: ഫ്രാക്ക്ജില്ലയില്‍ നടന്നുവന്നിരുന്ന അപ്രഖ്യാപിത ഹര്‍ത്താലുകള്‍ ഇല്ലാതാക്കാനും മറ്റു കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ പോലീസ് സംവിധാനം കൂടുതല്‍ സുശക്തമാക്കുവാന്‍ ആവശ്യമായ പദ്ധതികള്‍ നടപ്പാക്കുന്നതിന് സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങുവാനും അദ്ദേഹത്തിന് സാധിച്ചു.

ജനകീയ പ്രശ്‌നങ്ങളിലും അദ്ദേഹം ഇടപെട്ടിരുന്നു.സംഘര്‍ഷ മേഖലകളിലും മറ്റു പ്രദേശങ്ങളിലും എസ്.പി തന്നെ മുന്‍കൈയെടുത്താണ് കഴിഞ്ഞ ആറുമാസത്തിനിടയില്‍ 50 ലേറെ റസിഡന്‍സ് അസോസിയേഷനുകള്‍ രൂപീകരിച്ചത്. ഇതിനു പുറമെ പോലീസും ഫ്രാക്കും ചേര്‍ന്ന് രൂപം നല്‍കിയ റാപിഡ്.

കുറ്റകൃത്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ വര്‍ഗീയതയുടെ വേരറുക്കുന്നതിന് മാനവമൈത്രി ലക്ഷ്യമാക്കി അദ്ദേഹം സ്‌കൂളുകളില്‍ രൂപംനല്‍കിയ പൊന്‍പുലരി പദ്ധതി,ഭവനരഹികര്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന മൈത്രി ഗ്രാമം ഭവന പദ്ധതി തുടങ്ങിയവ സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയമായി.

 മാനവ മൈത്രി ലക്ഷ്യമാക്കി യുവജനങ്ങള്‍ക്കും, സ്ത്രീകള്‍ക്കും വേണ്ടി നടപ്പാക്കുന്ന പദ്ധതികളും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റം പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം നല്‍കിക്കൊണ്ടും ഇവയ്ക്ക് ഫണ്ട് അനുവദിക്കാമെന്നും ശുപാര്‍ശ നല്‍കിക്കൊണ്ടും ആഭ്യന്ര സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

എസ്.സുരേന്ദ്രന്‍ ജില്ലയില്‍ തുടക്കം കുറിച്ച മാതൃകാ പദ്ധതികള്‍ മറ്റു ജില്ലകളില്‍ കൂടി നടപ്പാക്കണമെന്നും ഇതേ ഉത്തരവില്‍ ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഇത്തരമൊരു സാഹചര്യത്തില്‍ എസ്.സുരേന്ദ്രനെ നിലവിലുള്ള പദ്ധതികളുടെ പൂര്‍ത്തീകരണം വരെയെങ്കിലും ജില്ലാ പോലീസ് മേധാവിയായി തുടരാന്‍ അനുവദിക്കണമെന്ന് ഫ്രാക്ക് ഭാരവാഹികള്‍ ആവശ്യപ്പെടുന്നു.

വാര്‍ത്താസമ്മേളനത്തില്‍ അബൂബക്കര്‍ ചെര്‍ക്കള(വൈസ് പ്രസിഡന്റ്),സണ്ണി ജോസഫ്(സെക്രട്ടറി),റഫീഖ് മണിയങ്ങാനം(സെക്രട്ടറി),സയ്യിദ് ഹാദി തങ്ങള്‍(ട്രഷറര്‍), വി.ഡി.ജോസഫ്(എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം), എന്‍. വി.കൃഷണന്‍ നമ്പൂതിരി(എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം) എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, District, Police, Harthal, Press meet, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia