ഭ്രാന്തന്‍ കുറുക്കന്‍മാരുടെ കടിയേറ്റ് അഞ്ചു പേര്‍ ആശുപത്രിയില്‍
Jul 13, 2017, 18:47 IST
കരിന്തളം: (www.kasargodvartha.com 13/07/2017) കരിന്തളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭ്രാന്തന്‍ കുറുക്കന്റെ വിളയാട്ടം. നാലു പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. കൊല്ലമ്പാറയില്‍ ഹോട്ടല്‍ നടത്തുന്ന എം തമ്പാന്‍ (45) കീഴ്മാലയിലെ പി വി രാധ, കൊല്ലമ്പാറ മഞ്ഞളംകാട്ടെ എം വി കണ്ണന്‍ എന്നിവര്‍ക്കാണ് വ്യാഴാഴ്ച രാവിലെ കുറുക്കന്റെ കടിയേറ്റത്.
കീഴ്മാല ഭാഗത്ത് നിന്നും എത്തിയ കുറുക്കന്‍ ആദ്യം രാധയെയാണ് കടിച്ചത്. പിന്നീട് ഹോട്ടലിലേക്ക് കിണറില്‍ നിന്നും വെള്ളമെടുക്കാന്‍ പോകുന്ന തമ്പാനെയും കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം മഞ്ഞളംകാട് ഭാഗത്തേക്ക് പോയി പാറക്കോല്‍ വി കുഞ്ഞികണ്ണന്‍, പ്രശാന്ത് എന്നിവരെയും കടിച്ച് പരിക്കേല്‍ക്കുകയുമായിരുന്നു.
തമ്പാനെ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരും ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്. ഇതിനിടയില്‍ കിണാവൂര്‍ റോഡില്‍ വെച്ച് കാവേരി എന്ന സ്ത്രീയെ കടിച്ചു പരിക്കേല്‍പ്പിച്ച കുറുക്കനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഇടക്കാലത്തിന് ശേഷം ഭ്രാന്തന്‍ കുറുക്കന്‍ ഇറങ്ങിയതില്‍ ജനങ്ങള്‍ ഭീതിയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, Karinthalam, Injured, Hospital, Treatment, Kasaragod, Fox.