city-gold-ad-for-blogger

നാലുവരി പാത ജനങ്ങളുടെ ആശങ്കയകറ്റണം

നാലുവരി പാത ജനങ്ങളുടെ ആശങ്കയകറ്റണം
മൊഗ്രാല്‍: നാലുവരി പാതക്ക് സ്ഥലം ഏറ്റെടുക്കുമ്പോള്‍ പ്രവാസികളുടെ വീടുകളെയും കെട്ടിടങ്ങളെയും ബാധിക്കാത്ത വിധത്തില്‍ സ്ഥലം ഏറ്റെടുക്കുകയും ഏറ്റെടുക്കുന്ന ഭൂമിക്ക് ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയേക്കാള്‍ നാലിരട്ടി ഉടമസ്ഥര്‍ക്ക് നല്‍കണമെന്നും മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രവാസി ലീഗ് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് എസ്.എം. ഷാഫി ഹാജിയുടെ അധ്യക്ഷതയില്‍ മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് എസ്.പി. സലാഹുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ലൈഫ് ടൈം മെമ്പര്‍ഷിപ്പിന്റെ ഉദ്ഘാടനം മണ്ഡലം ജനറല്‍ സെക്രട്ടറി ജാഫര്‍ എരിയാല്‍ നിര്‍വ്വഹിച്ചു. എ.എസ്. ഹബീബ്, എസ്.കെ. മുഹമ്മദലി, മുഹമ്മദ് ഹനീഫ് കോട്ടക്കുന്ന്, അബൂബക്ര്‍, ഇ.കെ. മാഹിന്‍, കെ.എം. അബ്ദുല്‍ റഹ്മാന്‍, ഡി.പി.എം.ഹനീഫ് പ്രസംഗിച്ചു.

Keywords: four-line-road, National highway, Mogral, Kasaragod
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia