വിദ്യാനഗറില്‍ 4 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; രണ്ടു പേര്‍ക്ക് ഗുരുതരം
Dec 18, 2012, 22:23 IST
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കാസര്‍കോട് ഗവണ്മെന്റ് കോളജ് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. കാസര്‍കോട് ഭാഗത്ത് നിന്നും വിദ്യാനഗര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍. 14 സി 3033 നമ്പര്‍ ഓട്ടോ ഇതേ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എ. 01 ഡി 7797 നമ്പര്‍ ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയും പെട്ടെന്ന് വെട്ടിച്ചപ്പോള്‍ കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍ 14 എല്‍. 5080 നമ്പര്‍ റിറ്റ്സ് കാറില്‍ ഇടിക്കുകയായിരുന്നു.
ഇതിനിടയില്‍ കാസര്‍കോട് ഭാഗത്തേക്കു പോവുകയായിരുന്ന കെ.എല്‍ 60 എ 1053 നമ്പര്‍ ആള്‍ട്ടോ കാര്‍ ടാങ്കര്‍ ലോറിക്കിടയില്‍ കുടുങ്ങുകയായിരുന്നു. കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.











