കൊലക്കേസ് പ്രതിയടക്കം നാലുപേര്‍ മദ്യപിച്ച ബഹളം സൃഷ്ടിക്കുന്നതിനിടയില്‍ അറസ്റ്റില്‍
Jul 24, 2012, 11:58 IST
കാസര്‍കോട്: കൊലക്കേസ് പ്രതിയടക്കം നാലുപേരെ മദ്യപിച്ച് ബഹളം വെക്കുന്നതിനിടയില്‍ പോലീസ് അറസ്റ്റ് ചെയ്തു.
17 വര്‍ഷം മുമ്പ് മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷ കഴിഞ്ഞ് വന്ന അടുക്കത്ത് ബയല്‍ ഉമാ നഴ്‌സിംഗ് ഹോം റോഡിലെ ഉദയന്‍(40), പുത്തൂര്‍ കുന്നില്‍ ക്ഷേത്ത്രതിനു സമീപത്തെ കമലാക്ഷന്‍(39) എന്നിവരെ കറന്തക്കാട് മദ്യപിച്ച് ബഹളം സൃഷ്ടിക്കുന്നതിനിടയില്‍ അറസ്റ്റ് ചെയ്തു.
വിദ്യാനഗര്‍ കല്ലക്കട്ടയിലെ പ്രശാന്ത്(22), കൊല്ലങ്കാനത്തെ സുജിത്ത്(20) എന്നിവരെ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ജെ. കെ സമീപത്ത് വെച്ചും പോലീസ് അറസ്റ്റ് ചെയ്തു.
വിദ്യാനഗര്‍ കല്ലക്കട്ടയിലെ പ്രശാന്ത്(22), കൊല്ലങ്കാനത്തെ സുജിത്ത്(20) എന്നിവരെ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ജെ. കെ സമീപത്ത് വെച്ചും പോലീസ് അറസ്റ്റ് ചെയ്തു.
Keywords: Four drunken, Arrest, Kasaragod