ചെമ്മനാട്ട് 3 വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെ 4 പേരെ ആക്രമിച്ചു
Aug 14, 2013, 19:03 IST
കാസര്‍കോട്: ചെമ്മനാട് മുണ്ടാങ്കുലത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ ഒരുസംഘം ആക്രമിച്ചു. ബുധനാഴ്ച വൈകിട്ട് നാലര മണിയോടെയാണ് സംഭവം. പരിക്കേറ്റ നാലുപേരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ ബാങ്കോട്ടെ അഷ്റീന് (18), തളങ്കര പടിഞ്ഞാറിലെ നംഷീദ് (17), അണങ്കൂരിലെ മുര്‍ഷിദ് (17), നാട്ടുകാരനായ സലീം (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആറുമാസം മുമ്പ് ക്യാമ്പസിനകത്ത് ഒരു നാനോ കാര്‍ പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
തന്റെ ബന്ധുവായ ഒരു വിദ്യാര്‍ത്ഥിയെ സ്കൂളിലെ ചില വിദ്യാര്‍ത്ഥികള്‍ റാഗിംങ് ചെയ്തിരുന്നുവെന്നും അതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ ഇടപെട്ടാണ് അക്രമം നടത്തിയതെന്നും സലീം പറയുന്നു. തുടര്‍ന്നുണ്ടായ കൂട്ടത്തല്ലിലാണ് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റത്. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷിക്കുന്നു.
Keywords : Kasaragod, Chemnad, Clash, Assault, Students, School, Hospital, Injured, Kerala, Ashreen, Namsheed, Murshid, Saleem, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.