പഞ്ചായത്ത് ഓഫീസില്‍ മാലിന്യം നിക്ഷേപിച്ച നാലുപേര്‍ അറസ്റ്റില്‍
Apr 26, 2012, 11:17 IST
കാസര്‍കോട്: പഞ്ചായത്ത് ഓഫീസില്‍ മാലിന്യം നിക്ഷേപിച്ച എട്ടംഗ സംഘത്തിലെ നാലുപേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍പുത്തൂര്‍ കല്ലങ്കൈയിലെ നാസര്‍(20), ഇബ്രാഹീം ഖലീല്‍(27), സാജിദ് അബ്ബാസ്(26), ചേരങ്കൈയിലെ ആഷിഖ് ഇഖ്ബാല്‍(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരെ കൂടാതെ നിസാര്‍, ഷരീഫ്, ആഷിഫ്, തുടങ്ങി നാലുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കെ. എല്‍ 14 ജി 940 നമ്പര്‍ ഓട്ടോ റിക്ഷയിലാണ് മാലിന്യം പഞ്ചായത്ത് ഓഫീസില്‍ കൊണ്ടുവന്ന് നിക്ഷേപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് നജുമ അബ്ദുല്‍ ഖാദറിന്റെ പരാതിയിലാണ് പോലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.

Keywords: Kasaragod, Waste dump, arrest, Youth, Panchayath Office