city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളത്തൂരില്‍ പുതിയ പാലത്തിന് തറക്കല്ലിട്ടു; ദേലംപാടി നിവാസികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു

കാസര്‍കോട്: (www.kasargodvartha.com 24.11.2017) ദേലംപാടി ഗ്രാമ പഞ്ചായത്ത് നിവാസികളുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. അപകടാവസ്ഥയിലായ പള്ളത്തൂര്‍ പാലത്തിന് പകരമായി നിര്‍മ്മിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപനം പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചതോടെയാണ് മലയോര ഗ്രാമത്തിന് സ്വപ്ന സാഫല്യമാകുന്നത്. ദേലംപാടിയെ കര്‍ണാടകത്തിലെ ഈശ്വരമംഗലവുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം.

കൈവരികളില്ലാത്ത നിലവിലുള്ള പാലം മഴക്കാലത്ത് വെള്ളം നിറഞ്ഞുകവിഞ്ഞ് വഴികാണുവാന്‍ കഴിയാത്ത രീതിയില്‍ അപകടത്തില്‍പ്പെട്ട് നിരവധിപേര്‍ മരിച്ചിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പ് മഴക്കാലത്ത് ഈ പാലത്തില്‍ അപകടത്തില്‍പ്പെട്ട് എ എസ് ഐ മരിച്ചിരുന്നു. കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പാലം നിര്‍മ്മിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 7.58 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പാലം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. രണ്ടുവരി ഗതാഗതത്തിന് സൗകര്യമാകുംവിധം ഏഴര മീറ്റര്‍ വീതിയിലാണ് പാലം നിര്‍മ്മിക്കുന്നത്. വശങ്ങളില്‍ നടപ്പാതയുമുണ്ടാകും. പളളത്തൂര്‍ - അഡൂര്‍ പാണ്ടി റോഡ് പുനരുദ്ധാരണപ്രവൃത്തിക്ക് മൂന്നുകോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഒന്‍പതു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
പള്ളത്തൂരില്‍ പുതിയ പാലത്തിന് തറക്കല്ലിട്ടു; ദേലംപാടി നിവാസികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു

ജില്ലയില്‍ റോഡ് അറ്റകുറ്റപണികള്‍ കാര്യക്ഷമമായി നടന്നില്ലെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഉദുമ മണ്ഡലത്തില്‍ റോഡ് അറ്റകുറ്റപണികള്‍ക്കായി അഞ്ചു കോടി രൂപ കഴിഞ്ഞ ആഗസ്റ്റില്‍ അനുവദിച്ചിരുന്നു. എന്നാല്‍ പണം ഉപയോഗിച്ച് അറ്റകുറ്റപ്പണി കാര്യക്ഷമമായി നടന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.

ജില്ലയില്‍ പലയിടത്തും അശാസ്ത്രീയ രീതിയിലാണ് അറ്റകുറ്റപണികള്‍ നടന്നത്. റോഡില്‍ കുഴിയുളളിടത്ത് മണലും ചെങ്കല്ലും ഉപയോഗിച്ചുവരെ കുഴി അടച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് പരിശോധിച്ച് നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. റോഡ് അറ്റക്കുറ്റപ്പണി എങ്ങനെ നടത്തണമെന്ന സര്‍ക്കാര്‍ നയത്തിനെതിരായാണ് ചെയ്തിരിക്കുന്നത്.

ഇത് സര്‍ക്കാരിനെ അപമാനിക്കലാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം റോഡ് അറ്റകുറ്റപണികള്‍ക്കായി 350 കോടി രൂപയാണ് സംസ്ഥാനത്തിന് മൊത്തമായി അനുവദിച്ചത്. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ അറ്റകുറ്റപ്പണിക്ക് തുക അനുവദിച്ചിട്ടും കാര്യക്ഷമമായി നടന്നില്ലെന്നാണ് മനസിലാക്കുന്നത്. തെക്കന്‍ കേരളത്തില്‍ നല്ല രീതിയില്‍ അറ്റകുറ്റപണികള്‍ നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാ രാമചന്ദ്രന്‍, നെട്ടണിഗെ മൂടന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശങ്കരി ഭണ്ഡാരി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ കുമാരന്‍, ജില്ലാ പഞ്ചായത്ത് അംഗം എ.പി ഉഷ, ദേലംപാടി ഗ്രാമപഞ്ചായത്ത് അംഗം സുഹൈബ്, കുമ്പള കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ പ്രസിഡന്റ് എ ചന്ദ്രശേഖരന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പങ്കെടുത്തു. പൊതുമരാമത്ത്‌വകുപ്പ് നോര്‍ത്ത് സര്‍ക്കിള്‍ സുപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.കെ മിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ മുസ്തഫ ഹാജി സ്വാഗതവും പി ഡബ്ല്യു ഡി എക്‌സി. എഞ്ചിനീയര്‍ ബി റിയാദ് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, news, Top-Headlines, Bridge, Construction plan, Delampady, Grama Panchayath, foundation stone laid for Pallathur bridge 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia