ജില്ലയ്ക്ക് പിറന്നാള്‍ സമ്മാനം; ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസ് ഏഴിന് മന്ത്രി ഗണേഷ് ഉദ്ഘാടനം ചെയ്യും
Jun 3, 2012, 22:49 IST
കാസര്‍കോട്: വര്‍ഷങ്ങളായി ഉയരുന്ന ഫോറസ്റ്റ് ഡിവിഷന്‍ എന്ന ആവശ്യം ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു. ജില്ലയ്ക്ക് പിറന്നാള്‍ സമ്മാനമായി അനുവദിച്ച ഫോറസ്റ്റ് ഡിവിഷന്റെ ഉദ്ഘാടനം ജൂണ്‍ ഏഴിന് വനംമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിര്‍വ്വഹിക്കും. വിദ്യാനഗറില്‍ വനംവകുപ്പിന്റെ വനശ്രീ കെട്ടിട സമുച്ചയത്തിനും മന്ത്രി തറക്കല്ലിടും.
ജില്ലയില്‍ മാത്രമാണ് ഫോറസ്റ്റ് ഡിവിഷന്‍ ഇല്ലാത്തത്. ഇതുമൂലം ജീവനക്കാരുടെ വിവിധ ആവശ്യങ്ങള്‍ക്കായി കണ്ണൂരിലെ ഡിവിഷന്‍ ഓഫീസിനെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഇത് ജീവനക്കാര്‍ക്ക് സമയനഷ്ടവും, അതോടൊപ്പം സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയിരുന്നു. മാത്രമല്ല ജില്ലയില്‍ വന്യമൃഗങ്ങള്‍ കൃഷിനാശം ഉണ്ടാക്കുന്ന അവസരങ്ങളിലുള്‍പ്പെടെയുള്ളവ തടയുന്നതിനുള്ള ഫണ്ടുകള്‍ ഫോറസ്റ്റ് ഡിവിഷനുകള്‍ക്ക് മാത്രമാണ് ലഭിച്ചിരുന്നത്. ഫോറസ്റ്റ് ഡിവിഷന്‍ ഇല്ലാത്തതു മൂലം കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെ കാലമായി ജില്ലയ്ക്ക് ഇത്തരത്തിലുള്ള ഫണ്ട് ലഭിച്ചിരുന്നില്ല.
ഫോറസ്റ്റ് ഡിവിഷന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ കാസര്‍കോട് ജില്ലയിലുണ്ടാകുന്ന വന്യമൃഗ ശല്യം തടയുന്നതുള്‍പ്പെടെയുള്ള വനംവകുപ്പിന്റെ വിവിധ ഫണ്ടുകള്‍ ഇനി ജില്ലയ്ക്കും ലഭിക്കും. ഇത്തരം ഫണ്ടുകള്‍ ഉപയോഗിച്ച് വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ഇതുവഴി കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന് സഹായകമാകും. നിലവില്‍ കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് മാത്രമാണ് ജില്ലയിലുള്ളത്. ഇതിനു സമീപത്തുതന്നെ വാടകകെട്ടിടത്തിലാണ് പുതുതായി അനുവദിച്ച ഡിവിഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുക. കഴിഞ്ഞ 28 വര്‍ഷക്കാലത്തെ ജീവനക്കാരുടെ ആവശ്യമാണ് ഇതോടെ സഫലീകരിക്കുന്നത്.
Keywords: Forrest Division, Office, Kasaragod