മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
May 14, 2012, 15:00 IST

ബേക്കല്‍: കോണ്‍ഗ്രസ് നേതാവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്റ് ചെയ്തു. ഉദുമ കെ.വി.കെ. നിവാസില്‍ യു. ശ്രീജയനെയാണ് (34) ബേക്കല്‍ എസ്.ഐ. ടി. ഉത്തംദാസ് അറസ്റ് ചെയ്തത്. കോണ്‍ഗ്രസ് ഉദുമ ബ്ളോക്ക് പ്രസിഡന്റ് വാസു മാങ്ങാടിനെ 2012 ഏപ്രില്‍ 22 ന് രാത്രി ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയാണ് ശ്രീജയന്‍. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ശ്രീജയനെ കോണ്‍ഗ്രസില്‍ നിന്ന് ആറുവര്‍ഷത്തേയ്ക്ക് പുറത്താക്കിയിരുന്നു. തന്നെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാന്‍ ചരട് വലിച്ചത് വാസുമാങ്ങാടാണെന്ന് ആരോപിച്ചാണ് ശ്രീജയന്‍ ഫോണില്‍ ഭീഷണി മുഴക്കിയത്.
Keywords: Former youth congress leader, Arrest, Bekal, Kasaragod