Accident | സ്‌കൂടറും കാറും കൂട്ടിയിടിച്ച് മുൻ സപ്ലൈകോ ഓഫീസ് മാനജർ ദാരുണമായി മരിച്ചു
ചൂരി: (KasargodVartha) സ്‌കൂടറും കാറും കൂട്ടിയിടിച്ച് മുൻ സപ്ലൈകോ ഓഫീസ് മാനജർ ദാരുണമായി മരിച്ചു. ഷിറിബാഗിലു നാഷണൽ നഗറിലെ രവിദാസ് (58) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെ ചൂരിയിലാണ് അപകടം നടന്നത്.
ഇടുങ്ങിയ വഴിയിലാണ് അപകടം സംഭവിച്ചത്. രവിദാസ് സഞ്ചരിച്ച സ്‌കൂടറും എതിർദിശയിൽ നിന്ന് വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. രവിദാസ് റോഡിലേക്ക് തെറിച്ചുവീഴുകയും കാറിന്റെ ചക്രം ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. ഇതിനിടെ കാർ നിയന്ത്രണം വിട്ട് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയും ചെയ്തു. ഓടിക്കൂടിയവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. 27 വർഷം സപ്ലൈകോയിൽ സേവനം ചെയ്ത രവിദാസ് കുമ്പളയിൽ നിന്ന് മാനജരാണ് വിരമിച്ചത്. ചട്ടഞ്ചാൽ മന്ന്യത്തെ കുഞ്ഞിരാമൻ നായർ - ദാക്ഷായനി ദമ്പതികളുടെ മകനാണ്. മധൂർ ഗ്രാമപഞ്ചായത് ഭഗവതി നഗർ വാർഡ് അംഗം അമ്പിളിയാണ് ഭാര്യ. ബെംഗ്ളൂറിൽ പി ജി വിദ്യാർഥിനിയായ മാലാഖ ഏക മകളാണ്. സഹോദരങ്ങൾ: വേണു, വത്സല, പ്രഹ്ലാദൻ, ശ്രീനിവാസൻ, ഗണേഷ്, ശാന്തകുമാരി, ലക്ഷ്‌മി.Keywords: News, Kerala, Kasaragod, Accident, Hospital, Police, Accident, Car, Scooter, Supplyco, Office, Manger, Shiribagilu, Choori, Former Supplyco office worker dies after collision between scooter and car, Shamil.
< !- START disable copy paste -->