മുന്‍ ഗള്‍ഫ് പ്രവാസി അടച്ചിട്ട വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
Oct 13, 2019, 11:45 IST
സഹോദരന്‍ വിശ്വന്‍ കടയില്‍ പോകാന്‍ നേരത്ത് തനിച്ച് താമസിക്കുന്ന വീട്ടില്‍ രാവിലെ വെളിച്ചം കണ്ടതിനെത്തുടര്‍ന്നാണ് അന്വേഷിച്ചത്. വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ആദൂര്‍ സിഐ കെ കെ പ്രേംസദന്റെ നേതൃത്തില്‍ സംഭവസ്ഥലത്ത് പോലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റും.
നേരത്തെ ഗള്‍ഫിനായിരുന്ന ബാലകൃഷ്ണന്‍ സഹോദരന്‍ നടത്തുന്ന ഹോട്ടലില്‍ ജോലി ചെയ്ത് വരികയായിരുന്നു. മാനസിക വിഷമം മൂലം ബാലകൃഷ്ണന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ കൂടുതല്‍ വിവരം ലഭ്യമാവൂകയുള്ളു എന്ന് പോലീസ് പറഞ്ഞു. മറ്റു സഹോദരങ്ങള്‍ മനോജ്, പ്രേമ, ഷീല, ശോഭ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, kasaragod, Deadbody, Death, Postmortem, Police, Former Gulf Expat Found Hanging in a Closed House !