തിരിഞ്ഞുനോക്കാനാളില്ല; സ്‌കൂള്‍ കെട്ടിടം കാടുകയറുന്നു
Nov 23, 2017, 12:26 IST
മൊഗ്രാല്‍: (www.kasargodvartha.com 23.11.2017) തിരിഞ്ഞുനോക്കാനാളില്ലാതെ മൊഗ്രാല്‍ സ്‌കൂള്‍ കെട്ടിടം കാടുകയറി നശിക്കുന്നു. മൊഗ്രാല്‍ സ്‌കൂളിലെ എല്‍.പി ക്ലാസുകള്‍ നടക്കുന്ന കെട്ടിടത്തിലേക്കാണ് കാടുകയറുന്നത്. പാചകപ്പുരയിലേക്കും കാട് കയറുന്നത് ഭീഷണിയായിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ കാട് വെട്ടിത്തളിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
നേരത്തെ കാടുകള്‍ വെട്ടി ശുചീകരിക്കുന്ന ജോലികള്‍ തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ട തൊഴിലാളികള്‍ക്കായിരുന്നു. ശുചീകരണ ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് തൊഴിലാളികളെ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയതിനു ശേഷം സ്‌കൂളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് എന്‍.എസ്.എസ് യൂണിറ്റുകളായിരുന്നു. എന്നാല്‍ ഈ വര്‍ഷം മൊഗ്രാല്‍ വി.എച്ച്.എസ്.ഇയിലെ ചില പ്രധാന അധ്യാപകര്‍ സ്ഥലം മാറിപ്പോയത് കാരണം എന്‍.എസ്.എസ് യൂണിറ്റ് പ്രവര്‍ത്തനം നിര്‍ജീവമാവുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
മാത്രവുമല്ല ഈ വര്‍ഷത്തെ ഗാന്ധിജയന്തി ദിനാഘോഷങ്ങളില്‍ പോലും വേണ്ടത്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളില്‍ നടന്നിട്ടില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. എല്‍ പി വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന കെട്ടിടത്തിലേക്ക് കാട് കയറിയതുമൂലം ഇഴജന്തുക്കളും മറ്റും കെട്ടിടത്തിലേക്ക് കയറി വരാനുള്ള സാധ്യതയും ഏറെയാണ്. ഇത് കുട്ടികളെയും രക്ഷിതാക്കളെയും ആശങ്കപ്പെടുത്തുന്നു. കാടുകള്‍ വെട്ടിത്തളിച്ച് സ്‌കൂള്‍ കെട്ടിടവും പരിസരവും വൃത്തിയായി പരിപാലിക്കാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Mogral, Kerala, News, School, Forest, Protest, Forest in Mogral LP School Building, Protest.