city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒഴിഞ്ഞുകിടക്കുന്ന പൊതുസ്ഥലങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും

കാസര്‍കോട്: ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജില്ലയില്‍ ഒഴിഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ സ്ഥലങ്ങള്‍, പൊതുസ്ഥലങ്ങള്‍, റോഡുകളുടെ വശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. സ്‌കൂള്‍ എന്‍.എസ്.എസ്. വിദ്യാര്‍ഥികളുടെ സഹകരണത്തോടെ വനം-വന്യജീവി വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.

പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനു പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും, ഉദിനൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും നടത്തും. ജില്ലയില്‍ എന്‍.എസ്.എസ്. യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന 22 സ്‌കൂളുകളിലെ കുട്ടികളും വൃക്ഷതൈ നട്ടുപിടിപ്പിക്കും. തൈകള്‍ നടാന്‍ പഞ്ചായത്ത് റവന്യു അധികൃതരോട് അനുമതി ആവശ്യപ്പെടും. തൈകള്‍ നട്ടുപിടിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ദിവസം പ്രത്യേക പരിശീലനം നല്‍കും. ഇതു കൂടാതെ സ്റ്റുഡന്‍സ് പോലീസിന്റെ സഹകരണത്തോടെയും മരം നടുന്ന പദ്ധതിയും വനം വകുപ്പ് നടപ്പിലാക്കും. എന്റെ മരം പദ്ധതി ഈ വര്‍ഷവും സ്‌കൂളില്‍ നടപ്പിലാക്കും. ഇതനുസരിച്ച് ഓരോ കുട്ടിക്കും വീട്ട് വളപ്പില്‍ നട്ടുപിടിപ്പിക്കാന്‍ ഒരു തൈ വീതം നല്‍കുന്നതാണ്.
ഒഴിഞ്ഞുകിടക്കുന്ന പൊതുസ്ഥലങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും

പൊതുസ്ഥലങ്ങളില്‍ എന്‍.എസ്.എസ്. കുട്ടികളുടെ സഹകരണത്തോടെ വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന പദ്ധതിയുടെ ആലോചനാ യോഗം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.ബിജു യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ്. ജില്ലാ കോര്‍ഡിനേറ്റര്‍ പിലിക്കോട് എച്ച്.എസ്.എസ്. അധ്യാപകന്‍ കൂടിയായ കെ.മനോജ്കുമാര്‍, ഫോറസ്റ്റ്‌റേഞ്ച് ഓഫീസര്‍മാരായ കെ.കെ.പി.അബ്ദുല്‍ നാസര്‍, എ.പി.മനോജ് വിവിധ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. കോര്‍ഡിനേറ്റര്‍മാരായ പി.രതീഷ്‌കുമാര്‍ -ചട്ടഞ്ചാല്‍, എന്‍.വി.രാജേഷ്-ഉദിനൂര്‍, ജിതേഷ് തോമസ് -മാലോത്ത് കസബ, കെ.പ്രവീണ്‍കുമാര്‍ -സ്വാമിജീസ് എടനീര്‍, പി.ഹരീഷ്‌കുമാര്‍-ചായ്യോത്ത്, വി.പി.അനില്‍കുമാര്‍-ഡയറ്റ്, ടി.പി.മുഹമ്മദാലി-തന്‍ബീഹുല്‍ നായന്മാര്‍മൂല,വിജയന്‍ പെരിങ്ങോത്ത്-കാഞ്ഞങ്ങാട് ദുര്‍ഗ, അബ്ദുല്‍ നാസര്‍ -ഇക്ബാല്‍ അജാനൂര്‍, ലതാക്കുട്ടി- ബിഏആര്‍ ബോവിക്കാനം, എ.പി.സുരേഷ്ബാബു-ഹൊസ്്ദുര്‍ഗ്, ഡി.എ.സന്തോഷ്-ജമാഅത്ത് ചെമ്മനാട്, സോഷ്യല്‍ ഫോറസ്ട്രി ഓഫീസര്‍മാരായ എ.കെ.ജെയിംസ്, പി.എന്‍.മുരളീധരന്‍, കെ.ഈശ്വര്‍ നായ്ക്, കെ.രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: World environment day, Programme, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia