city-gold-ad-for-blogger

വന്യജീവി ശല്യം ഒഴിവാക്കാൻ കാടുകൾ വൃത്തിയാക്കണം; വനം വകുപ്പിന്റെ നിർദേശത്തിന് പിന്തുണയേറുന്നു

 Representational image of a forest area with overgrown bushes.
Photo: Special Arrangement

● കാസർകോട് മലയോര മേഖലയിൽ പുലികളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു.
● കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരം കാടുകയറിയത് ഭീഷണിയാണ്.
● ഈ നിർദേശത്തിന് സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണ ലഭിക്കുന്നു.
● എന്നാൽ തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.


കാസർകോട്: (KasargodVartha) സർക്കാർ സ്ഥലങ്ങളിലെയും സ്വകാര്യ വ്യക്തികളുടെയും കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കണമെന്ന വനം വകുപ്പിന്റെ പുതിയ നിർദേശം നടപ്പിലാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഈ തീരുമാനത്തോട് പൊതുജനങ്ങൾ നല്ല രീതിയിലാണ് പ്രതികരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചുമാണ് ആളുകൾ പ്രതികരിക്കുന്നത്. എന്നാൽ ഈ ഉത്തരവാദിത്വം തദ്ദേശസ്വയംഭരണ വകുപ്പ് ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്.

ജില്ലയിലെ മലയോരമേഖലകളിൽ ഇത്തരത്തിൽ കാടുപിടിച്ച് കിടക്കുന്ന സ്ഥലങ്ങൾ ഏറെയുണ്ട്. ഇത്തരം സ്ഥലങ്ങളാണ് വന്യജീവികളുടെയും ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രങ്ങൾ. പന്നികളുടെ ഒളിത്താവളമാണ് കാടുകൾ. ചില മേഖലകളിൽ പുലികളുടെ സാന്നിധ്യവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വന്യജീവി ആക്രമണങ്ങൾ ഏറിവരുന്ന സാഹചര്യത്തിലാണ് വനം വകുപ്പ് ഇത്തരത്തിലൊരു പുതിയ നിർദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിന് ജനങ്ങളിൽ നിന്ന് വലിയ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്.

സ്വകാര്യ വ്യക്തികൾ സ്ഥലം വാങ്ങിയിട്ടാലും അത് വൃത്തിയായി സൂക്ഷിക്കാറില്ല. വൻകിട ഭൂമി മാഫിയകളാണ് പലപ്പോഴും സ്ഥലങ്ങൾ വാങ്ങിയിടാറുള്ളത്. ഇത്തരം സ്ഥലങ്ങളിൽ കാടുമൂടുന്നത് കൊണ്ട് സമീപത്തെ വീട്ടുകാർക്കും താമസക്കാർക്കുമാണ് ഏറെ ദുരിതമാകുന്നത്. കാൽനടയായി പോകുന്ന വിദ്യാർഥികൾ അടക്കമുള്ളവർ വളരെ ഭീതിയോടെയാണ് ഇതുവഴി നടന്നുപോകുന്നത്. കാസർകോട് ജില്ലയിലെ ബേഡകത്ത് പുലിയെ കണ്ടെത്തിയത് ഇത്തരത്തിൽ കാടുകയറിയ സ്ഥലത്തായിരുന്നു എന്നും പറയുന്നു. ഇത്തരം സ്ഥലങ്ങൾ കണ്ടെത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ വൃത്തിയാക്കണമെന്നാണ് വനം വകുപ്പ് പറയുന്നത്.

ഇതിന് ഉദാഹരണമായി കുമ്പള റെയിൽവേ സ്റ്റേഷനിലെ ഏക്കർ കണക്കിന് സ്ഥലവും കാടുപിടിച്ച് കിടക്കുന്നുണ്ട്. ഇത് സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഭീഷണിയാണെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. ഇവിടെ തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമാണെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാർ റെയിൽവേ സ്റ്റേഷൻ വികസനത്തിന് മുറവിളികൂട്ടുന്നതും ഇതുകൊണ്ടാണ്.

 

വനം വകുപ്പിന്റെ ഈ നിർദേശത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

Article Summary: Forest department proposes clearing overgrown areas to tackle human-wildlife conflict.

#HumanWildlifeConflict, #ForestDepartment, #Kasargod, #KeralaNews, #Wildlife, #LocalGovernment

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia