വനസംരക്ഷണ ജീവനക്കാര്‍ പ്രത്യക്ഷ സമരത്തിലേക്ക്
Jul 24, 2017, 21:08 IST
കാസര്‍കോട്: (www.kasargodvartha.com 24.07.2017) ജോലി സമയം എട്ടുമണിക്കൂറാക്കുക, ഡ്യൂട്ടിക്ക് ആനുപാതികമായ ഓഫ് അനുവദിക്കുക, റെയിഞ്ച് ഓഫീസര്‍ പ്രമോഷന്‍ ക്വാട്ട 50 ശതമാനമായി വര്‍ധിപ്പിക്കുക, മാസ്റ്റര്‍ കാന്റീന്‍ അനുവദിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ വനസംരക്ഷണ ജീവനക്കാര്‍ ജൂലൈ 26 ന് ജില്ലാ കലക്‌ട്രേറ്റിന് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. ധര്‍ണ എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.
വനപാലകരുടെ ജോലി സമയത്തിന് യാതൊരു ക്ലിപ്തയും ഇല്ല. 24 മണിക്കൂര്‍ ഡ്യൂട്ടിയില്‍ ഉണ്ടായാലും അതിന് ആനുപാതികമായി ഡ്യൂട്ടി ഓഫ് അനുവദിക്കാറില്ല. ഉന്നത ഉദ്യോഗസ്ഥര്‍ നിശ്ചയിക്കുന്ന പരിശോധനകള്‍ക്കനുസരിച്ച് ജോലി സമയം മാറ്റിക്കൊണ്ടേയിരിക്കും. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ എല്ലാവരും ബീറ്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ തന്നെ താമസിക്കണം. അവധി ദിവസങ്ങളില്‍ പോലും വനപാലകര്‍ക്ക് ഡ്യൂട്ടിയാണ്.
ഉന്നത ഉദ്യോഗസ്ഥര്‍ ഇവരുടെ പ്രശ്‌നങ്ങളെ അവഗണിക്കുകയാണ്. നിരവധി റിപോര്‍ട്ടുകള്‍ ഇതിനായി തയ്യാറാക്കിയെങ്കിലും നടപ്പില്‍ വരുത്തുവാന്‍ വനംവകുപ്പിന് താല്‍പര്യമില്ല. അതിനാലാണ് വനപാലകര്‍ തുടര്‍ച്ചയായ പ്രത്യക്ഷ സമര പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചത്. ധര്‍ണ സമരത്തില്‍ കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എസ് എന്‍ രാജേഷ്, എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി വി ചന്ദ്രന്‍, എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം പി കുഞ്ഞിമൊയ്തീന്‍, സംസ്ഥാന കമ്മിറ്റി അംഗം എന്‍ വി സത്യന്‍, ജില്ലാ പ്രസിഡന്റ് സി വിജയ കുമാര്‍ എന്നിവര്‍ സംസാരിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Forest, Employees, Protest, Inauguration, MLA, M Rajagopal MLA.