വിദേശ മദ്യവും ചാരായവും പിടികൂടി
Aug 23, 2012, 22:56 IST
കാസര്‍കോട്: ജില്ലയില്‍ എക്‌സൈസ് വിഭാഗം ആഗസ്ത് 22ന് നടത്തിയ റെയ്ഡുകളില്‍ വിദേശമദ്യവും ചാരായവും പിടികൂടി നാലുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കുമ്പള റേഞ്ചിലെ ബംബ്രാണയില്‍ നിന്ന് കര്‍ണ്ണാടകയില്‍ നിന്നും കൊണ്ടുവന്ന 117 ലിറ്റര്‍ വിദേശ മദ്യം പ്രിവെന്റീവ് ഓഫീസര്‍ അഷ്‌റഫും പാര്‍ട്ടിയും പിടിച്ചു. മദ്യം സൂക്ഷിച്ച കമല (50) എന്ന സ്ത്രീക്കെതിരെ കേസെടുത്തു.
ബദിയഡുക്ക റേഞ്ചിലെ ബെള്ളൂര്‍ കക്കെബെട്ടുവില്‍ നിന്ന് 4.68 ലിറ്റര്‍ കര്‍ണ്ണാടകയിലെ വിദേശമദ്യവും പിടിച്ചെടുത്തു. അജിത് കുമാര്‍ (22) എന്നയാളുടെ പേരില്‍ കേസെടുത്തു. നീലേശ്വരം റേഞ്ചിലെ പരപ്പ കോട്ടപ്പാറ എന്ന സ്ഥലത്ത് നിന്നും അഞ്ച് ലിറ്റര്‍ ചാരായം പിടികൂടി. ജാനകി (46) എന്ന സ്ത്രീക്കെതിരെ കേസെടുത്തു. കാസര്‍കോട് റേഞ്ചിലെ നെല്ലിക്കട്ട അദ്രുകുഴിയില്‍ നിന്ന് 25 ലിറ്റര്‍ ചാരായം കണ്ടെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു.
ഓണക്കാലത്ത് വ്യാജമദ്യവും അനധികൃത വിദേശമദ്യവും വില്പന ചെയ്യുന്നത് തടയാന്‍ റെയ്ഡുകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

Keywords: Liquor, seized, Kasaragod