city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബദ്‌റുദ്ദീന്‍ പൊയക്കര ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മെയ് 6 മുതല്‍

ബദ്‌റുദ്ദീന്‍ പൊയക്കര ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മെയ് 6 മുതല്‍
കാസര്‍കോട്: തളങ്കര നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ബദ്‌റുദ്ദീന്‍ പൊയക്കര സ്മാകര അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മെയ് ആറ് മുതല്‍ തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സജ്ജമാക്കിയ വെല്‍ഫിറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അടുത്തിടെ നിര്യാതനായ സ്റ്റോപ്പര്‍ ബാക്കായും ഫോര്‍വേഡായും തിളങ്ങിയ ബദ്‌റുദ്ദീന്‍ പൊയക്കര കാസര്‍കോട്ടെ അറിയപ്പെടുന്ന ഫുട്‌ബോള്‍ താരമായിരുന്നു. 15 ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ പ്രമുഖരായ 14 ടീമുകള്‍ മാറ്റുരയ്ക്കും. അണ്ടര്‍ 19 നൈജീരിയന്‍ വേള്‍ഡ് കപ്പ് താരം ഫ്രാന്‍സിസ്, ആല്‍ഫ്രഡ്, എറിക്, ഇന്ത്യന്‍ താരം മുഹമ്മദ് റാഫി, കേരള സ്റ്റേറ്റ് താരം ലയണല്‍ തോമസ്, എച്ച്. എ. എല്‍ ബാംഗഌരിനുവേണ്ടി കളിക്കുന്ന പ്രവീണ്‍, എയര്‍ ഇന്ത്യ താരം ഷാഫി, ടൈറ്റാനിയം താരം ഷബീര്‍, വാഹിദ് അറബി തുടങ്ങിയ പ്രമുഖ താരങ്ങള്‍ കളത്തിലിറങ്ങും.

ആറിന് വൈകിട്ട് അഞ്ചുമണിക്ക് ഗള്‍ഫ് വ്യവസായിയും വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനുമായ യഹ്‌യ തളങ്കര ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം നിര്‍വ്വഹിക്കും. തളങ്കര മേഖലയില്‍ നിന്നുള്ള നഗരസഭാംഗങ്ങളെയും ഫുട്‌ബോളിന് വലിയ സംഭാവനകളര്‍പ്പിച്ച കൊച്ചി മമ്മുവിനെയും ആദരിക്കും. എസ്.എസ്.എല്‍.സി പരീക്ഷയില്‍ സമ്പൂര്‍ണ്ണ വിജയം നേടിയ ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെയും 98 ശതമാനം വിജയം നേടിയ തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിനെയും അനുമോദിക്കും.വിവിധ മേഖലകളില്‍ തിളങ്ങിയ തളങ്കരയിലെ പ്രമുഖ വ്യക്തികളെ ഓരോ ദിവസങ്ങളിലായി ആദരിക്കും. 20ന് ഫൈനല്‍ മത്സരം നടക്കും.

വാര്‍ത്താസമ്മേളനത്തില്‍ കെ. എം ഹാരിസ് തായലങ്ങാടി, ഹസൈനാര്‍ ഹാജി തളങ്കര, അഡ്വ. വി. എം മുനീര്‍, ടി. എ ഷാഫി, എ. എസ് ശംസുദ്ദീന്‍, അബ്ദുല്‍ റഹ്മാന്‍, ടി. എം മഹ്മൂദ്, ഉസ്മാന്‍ കടവത്ത്, ടി. എം അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.



Keywords: Kasaragod, Press meet, Football tournament

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia