city-gold-ad-for-blogger

വെളിച്ചെണ്ണയില്‍ സര്‍വത്ര മായം; വ്യാപകമായി വിറ്റഴിക്കപ്പെടുന്ന കേര റാണി, കേര ഫൈന്‍, കേരള നന്മ ബ്രാന്‍ഡുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം

കാസര്‍കോട്: (www.kasargodvartha.com 26.09.2017) ജില്ലയില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്ന മൂന്ന് ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണകള്‍ വേണ്ടത്ര ഗുണനിലവാരമില്ലാത്തവയാണെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം. കേര റാണി, കേര ഫൈന്‍, കേരള നന്മ എന്നീ വെളിച്ചെണ്ണകള്‍ക്കാണ് ഗുണനിലവാരമില്ലാത്തതെന്ന് ഭക്ഷ്യസുരക്ഷ അസി. കമ്മീഷണര്‍ അറിയിച്ചു.

ഭക്ഷ്യസുരക്ഷ ലാബിലെ പരിശോധനയിലാണിത് കണ്ടെത്തിയത്. ഈ ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണ ഉല്‍പ്പാദക - വിതരണക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചു വരുന്നതിനാല്‍ ഈ ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് അറിയിപ്പില്‍ വ്യക്തമാക്കി. മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കളുടെ ഉപഭോഗം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുരുതരമായ ആരോഗ്യപ്രശിനങ്ങള്‍ ഉളവാക്കുന്നതാണ്. സംസ്ഥാനത്ത് അപൂര്‍വം ചില മില്ലുകളില്‍ മാത്രമാണ് മായംചേര്‍ക്കാത്ത വെളിച്ചെണ്ണ ലഭിക്കുന്നത്.

മില്ലുകളില്‍ കൊപ്ര ആട്ടുമ്പോള്‍തന്നെ ചക്കിലേക്ക് ലിക്യുഡ് പാരഫിന്‍ ഓയില്‍, പാം കര്‍ണല്‍ ഓയില്‍ എന്നിവ ഒഴിച്ചാണ് ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണകള്‍ ഉണ്ടാക്കുന്നത്. ചക്കില്‍ പലവട്ടം കറങ്ങി വെളിച്ചെണ്ണയുമായി ചേരുമ്പോള്‍ വെളിച്ചെണ്ണയുടെ അതേനിറവും മണവും കൈവരും. ഒറ്റനോട്ടത്തിലോ മണത്തുനോക്കിയാലോ മായംചേര്‍ത്തതായി തോന്നുകയില്ല. ഇത്തരം വെളിച്ചെണ്ണയില്‍ പാചകം ചെയ്ത ഭക്ഷ്യവസ്തുക്കള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന്് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

ഇത്തരം വെളിച്ചെണ്ണകള്‍ ചെറിയ തണുപ്പില്‍പോലും കട്ടപിടിക്കും. പാചകം ചെയ്യുമ്പോള്‍ പുകയുടെ അളവ് കൂടുതലായിരിക്കും. മായത്തിലെ കാര്‍ബണ്‍തരികളാണ് ആവിയായി പോകുന്നത്.

വെളിച്ചെണ്ണയില്‍ സര്‍വത്ര മായം; വ്യാപകമായി വിറ്റഴിക്കപ്പെടുന്ന കേര റാണി, കേര ഫൈന്‍, കേരള നന്മ ബ്രാന്‍ഡുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Coconut-Oil, Health, Health Department, News, Fake, Food safety department against coconut oil brands. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia