city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭക്ഷ്യസുരക്ഷ പരാതി പഞ്ചായത്ത്-മുനിസിപ്പല്‍-വില്ലേജ് ഓഫീസുകളിലും നല്‍കാം: കലക്ടര്‍

കാസര്‍കോട്: (www.kasargodvartha.com 25.10.2016) ദേശീയ ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് പ്രസിദ്ധീകരിച്ച കരട് മുന്‍ഗണനാ പട്ടിക സംബന്ധിച്ചുളള  ആക്ഷേപങ്ങളും പരാതികളും അതാത് താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് പുറമെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പല്‍ ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലും ബന്ധപ്പെട്ട രേഖകള്‍ സഹിതം സമര്‍പ്പിക്കാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെയും സഹകരണ മേഖലകളിലെയും ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍ പറ്റുന്നവര്‍, ആദായ നികുതി ഒടുക്കുന്നവര്‍, സ്വന്തമായി ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമി ഉളളവര്‍, സ്വന്തമായി 1000 ചതുരശ്ര അടിക്കു മേല്‍ വിസ്തീര്‍ണ്ണമുളള വീടോ, ഫ്‌ളാറ്റോ ഉളളവര്‍, നാലുചക്ര വാഹനം സ്വന്തമായി ഉളളവര്‍, പ്രതിമാസ വരുമാനം 25,000 രൂപയില്‍ കൂടുതല്‍ ഉളളവര്‍ എന്നിവര്‍ കരട് പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹരല്ല.

കാര്‍ഡുടമയെയോ അംഗത്തെയോ സംബന്ധിച്ചുളള വിവരങ്ങള്‍ കൃത്യമായി നല്‍കാതെ മുന്‍ഗണനാ ലിസ്റ്റില്‍ അനര്‍ഹമായി കയറിപ്പറ്റിയിട്ടുണ്ടെങ്കില്‍ ഈ മാസം 30 നകം തിരുത്തുവാനുളള അപേക്ഷകള്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളില്‍ സമര്‍പ്പിക്കണം. അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനു ശേഷവും മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട് ആനുകൂല്യം കൈപ്പറ്റുന്നവര്‍ക്കെതിരെ 2013 ലെ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരവും  1955 ലെ അവശ്യസാധന നിയമം ഏഴാം വകുപ്പ് പ്രകാരവും ഒരു വര്‍ഷം തടവും പിഴയും ഉള്‍പ്പെടെയുളള ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഭക്ഷ്യസുരക്ഷ പരാതി പഞ്ചായത്ത്-മുനിസിപ്പല്‍-വില്ലേജ് ഓഫീസുകളിലും നല്‍കാം: കലക്ടര്‍

Keywords:  kasaragod, Kerala, Food, Panchayath, Municipality, Village Office, complaint, District Collector, Ration Card, BPL, APL.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia