നികുതിവെട്ടിച്ചുകടത്തിയ 60 ലക്ഷത്തിന്റെ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ പിടികൂടി
May 19, 2015, 18:32 IST
കാസര്‍കോട്: (www.kasargodvartha.com 19.05.2015) നികുതിവെട്ടിച്ചുകടത്തിയ 60 ലക്ഷത്തിന്റെ ഭക്ഷ്യ ഉല്‍പന്നങ്ങളും മറ്റും പിടികൂടി. മുംബൈയില്‍ നിന്നും രണ്ട് ലോറികളിലായി കൊച്ചിയിലേക്ക് കടത്തുകയായിരുന്ന ഭക്ഷ്യ ഉല്‍പന്നങ്ങളും മറ്റുമാണ് നുള്ളിപ്പാടിയില്‍വെച്ച് തിങ്കളാഴ്ച രാത്രി പിടികൂടിയത്.
വില്‍പന നികുതി ഇന്റലിജന്‍സ് സ്‌ക്വാഡ് 5 അസിസ്റ്റന്റ് കമ്മീഷ്ണര്‍ വി.വി. പ്രദീപ് കുമാറിന്റെ നിര്‍ദേശപ്രകാരം അസിസ്റ്റന്റ് ഓഫീസര്‍ കെ. അശോക് കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ വി.വി. അര്‍ഷാദ്, വി.എല്‍. ഷാജഹാന്‍, കെ.ജെ. ജെയിംസ്, ഡ്രൈവര്‍ ഗോപാലകൃഷ്ണ ഭട്ട് എന്നിവരുടെ നേതൃത്വത്തിലാണ് കള്ളക്കടത്ത് സാധനങ്ങള്‍ പിടികൂടിയത്.
നിഡോ പാല്‍പൊടി, കുക്കുവെയര്‍, മിഠായി തുടങ്ങിയ ഉല്‍പന്നങ്ങളാണ് ഉണ്ടായിരുന്നത്. ഉപയോഗിച്ച സാധനങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് വാഹനത്തിലുണ്ടായിരുന്നവര്‍ ഉദ്യോഗസ്ഥരെ അറിയിച്ചത്.
മുംബൈയിലേക്ക് എയര്‍കാര്‍ഗോ വഴി എത്തിയ സാധനം നികുതി വെട്ടിച്ചാണ് കടത്തിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. പിടികൂടിയ സാധനങ്ങള്‍ക്ക് 11,11,000 രൂപയുടെ നികുതി ഈടാക്കി ലോറികള്‍ വിട്ടുകൊടുത്തു. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള രണ്ട് ലോറികളാണ് പിടികൂടിയത്.