city-gold-ad-for-blogger

ട്രെയിനില്‍ ഭക്ഷണമൊരുക്കുന്നത് ടോയ്‌ലെറ്റിന് സമീപം; മരുസാഗര്‍ വിഷബാധയില്‍ നടപടിയില്ല

കാസര്‍കോട്: ട്രെയിനുകളില്‍ ഭക്ഷ്യവിഷബാധ ആവര്‍ത്തിക്കുമ്പോഴും നടപടികളില്ലാത്തത് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ട്രെയിനുകളില്‍ ഇപ്പോഴും ഭക്ഷണമെരുക്കുന്നത്.

ഗുണനിലവാരമില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിച്ചാണ് രണ്ട് മാസം മുമ്പ് അജ്മീര്‍- എറണാകുളം മരുസാഗര്‍ എക്‌സ്പ്രസിലെ 20 ഓളം യാത്രക്കാര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത്. മംഗലാപുരത്തും കാസര്‍കോട്ടും റെയില്‍വേ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ടെങ്കിലും നടപടികള്‍ വൈകുന്നതാണ് വൃത്തിഹീനമായ ഭക്ഷണമൊരുക്കാന്‍ പാന്‍ട്രി ജീവനക്കാരെ പ്രേരിപ്പിക്കുന്നത്.

മുംബൈ കൂര്‍ജ - മംഗലാപുരം മത്സ്യഗന്ധ എക്‌സ്പ്രസ് ശനിയാഴ്ച രാവിലെ ഉഡുപ്പിയിലെത്തിയപ്പോള്‍ രാവിലത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കുന്നത് ടോയ്‌ലെറ്റിനടുത്തു വെച്ചാണെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇത് യാത്രക്കാരനും കുമ്പള ഗ്രാമപഞ്ചായത്ത് അംഗവുമായ എം.എ മൂസ ടി.ടിഇയുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല.
ട്രെയിനില്‍ ഭക്ഷണമൊരുക്കുന്നത് ടോയ്‌ലെറ്റിന് സമീപം; മരുസാഗര്‍ വിഷബാധയില്‍ നടപടിയില്ല
പാന്‍ട്രി കംപാര്‍ട്‌മെന്റിലല്ലാതെ ഭക്ഷണം ഒരുക്കാന്‍ പാടില്ലെന്ന് പറയുമ്പോഴും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണമൊരുക്കുന്നത് ട്രെയിനുകളിലെ ദീര്‍ഘദൂര യാത്രക്കാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രശ്‌നത്തില്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് എം.എ മൂസ മൊഗ്രാല്‍ ബന്ധപ്പെട്ടര്‍ക്ക് തെളിവ് സഹിതം പരാതി അയച്ചിട്ടുണ്ട്.

Keywords : Train, Food, Kerala, Kasaragod, Case, Police, Food Poison, Eranakulam-Ajmeer, Marusagar Express, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia