മരുസാഗര്‍ എക്‌സ്പ്രസില്‍ 50 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ; മൂന്നുപേരുടെ നിലഗുരുതരം
Aug 18, 2013, 00:48 IST
കാസര്‍കോട്: അജ്‌മീറില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന മരുസാഗര്‍ എക്‌സ്പ്രസില്‍ ഭക്ഷ്യവിഷബാധ. 50 ഓളം പേര്‍ക്ക് വിഷബാധയേറ്റു. ഇതില്‍ മൂന്നുപേരുടെ നിലഗുരുതരമാണ്. പാന്‍ട്രിയില്‍ നിന്നും വെജിറ്റബിള്‍ ബിരിയാണി, മുട്ടക്കറി, വട, പഴംപൊരി, പെപ്‌സി, തുടങ്ങിയവ കഴിച്ചവര്‍ക്കാണ് അസ്വാസ്ഥ്യം ഉണ്ടായത്.
പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ്കുട്ടി, താനൂര്‍ സ്വദേശി നിസാര്‍ (25), പാട്ടണക്കാട് സ്വദേശിനി സാഹിറ (26), തിരൂരിലെ മിസ്‌രിയ, അങ്ങാടിപ്പുറത്തെ തിത്തുബി, വെന്നിയൂര്‍ സ്വദേശി മന്‍സൂര്‍ (27), വെന്നിയൂരിലെ ഗഫൂര്‍ (42), കുറ്റിപ്പുറത്തെ ഹാഷിം (37), ചേലക്കരയിലെ ഖദീജ (45), പട്ടിക്കാട്ടെ നഫീസ (32), വാണിമേലിലെ കുഞ്ഞുമൊയ്തീന്‍ (58), ചെറുപ്പളശ്ശേരിയിലെ ഖദീജ (55), പട്ടണക്കാട്ടെ നഫീസ (45), വിളയംകോട്ടെ കുഞ്ഞുമോന്‍, മലപ്പുറത്തെ കെ.സി അബൂബക്കര്‍, മണ്ണാര്‍ക്കാട്ടെ ഹംസ (45), എടവണ്ണയിലെ അബൂബക്കര്‍, ഹംസ, തുടങ്ങിയവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കാഞ്ഞങ്ങാട്ടെ അജ്‌മീൻ എന്ന എട്ട് വയസുകാരനും ഭക്ഷ്യ വിഷബാധയേറ്റിട്ടുണ്ട്. സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസറോട് അടിയന്തര റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിവിധ ആശുപത്രികളില്‍ നിന്നായി ഡോക്ടര്‍മാരെ റെയില്‍വേ സ്‌റ്റേഷനിലെത്തിച്ചാണ് ഭക്ഷ്യവിഷബാധയേറ്റവര്‍ക്ക് വൈദ്യസഹായം നല്‍കിയത്. അജ്‌മീറില്‍ നിന്ന് പുറപ്പെട്ട ഇവര്‍ക്ക് നല്‍കിയ ഭക്ഷണം പഴകിയതായിരുന്നു. ഇതേക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ മലയാളികള്‍ക്ക് അതുമതിയെന്നായിരുന്നു പാന്‍ട്രി മാനേജറുടെ മറുപടിയെന്ന് ഭക്ഷ്യവിഷബാധയേറ്റ യാത്രക്കാര്‍ പറഞ്ഞു. ട്രെയിന്‍ മംഗലാപുരത്ത് എത്തുമ്പോള്‍ തന്നെ പലരും വയറുവേദനയും, ഛര്‍ദിയും മറ്റും അനുഭവപ്പെട്ട് അസ്വസ്തരായിരുന്നു. ട്രെയിനില്‍ വെള്ളമുണ്ടായിരുന്നില്ലെന്നും മരുന്നും മറ്റും ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.
പ്രശ്‌നം ടി.ടി.ആര്‍.മാരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ചികിത്സ ലഭ്യമാക്കിയില്ല. ഇതിനു ശേഷം ട്രെയിന്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയതിന് ശേഷമാണ് ഇവര്‍ക്ക് ചികിത്സ നല്‍കിയത്. ട്രെയിന്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട് അസ്വസ്ഥരായ യാത്രക്കാരെ പ്ലാറ്റ്‌ഫോമില്‍ നിരത്തിക്കിടത്തി ചികിത്സ നല്‍കുകയായിരുന്നു. ഇതില്‍ ഏതാനും പേരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യ വിഷബാധയേറ്റവരില്‍ ഏതാനും കുട്ടികളും ഉള്‍പെട്ടതായാണ് സൂചന.
Photo: R.K Kasaragod & Niyas Chemnad
Keywords : Kasaragod, Train, Food, Kerala, Ernakulam, Hospital, Biriyani, Muhammed Kutti, Nisar, Thahira, Misriya, Thithubi, Kasargod Railway Station, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.