പ്രീമെട്രിക് ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധ; ആശുപത്രിയിലെത്തിയത് 57 വിദ്യാര്‍ത്ഥിനികള്‍, കലക്ടര്‍ അന്വേഷണം നടത്തി
Mar 26, 2018, 15:39 IST
കാസര്‍കോട്: (www.kasargodvartha.com 26.03.2018) പരവനടുക്കത്തെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ പ്രീമെട്രിക് ഹോസ്റ്റലില്‍ ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത് 57 വിദ്യാര്‍ത്ഥിനികള്‍. ശനിയാഴ്ച ചപ്പാത്തിയും കടലക്കറിയും കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളെ ഞായറാഴ്ച രാത്രി തന്നെ ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു സന്ദര്‍ശിക്കുകയും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തു.
ആരോഗ്യ വകുപ്പ് അധികൃതരും ഭക്ഷ്യവിഷബാധ സംബന്ധിച്ച് സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തിവരുന്നുണ്ട്. വിമണ്‍സ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. ഛര്‍ദിയും തലകറക്കവും പനിയും അനുഭവപ്പെട്ടാണ് മിക്ക വിദ്യാര്‍ത്ഥികളും അവശരായത്. ഇവരെ അധികൃതര്‍ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് കുട്ടികളുടെ രക്ഷിതാക്കളും സ്‌കൂളിലും ആശുപത്രിയിലുമായി എത്തിയിരുന്നു. തിങ്കളാഴ്ച രാവിലെയും ഏതാനും കുട്ടികളെ ആശുപത്രിയിലെത്തിച്ചിരുന്നു. എല്ലാവര്‍ക്കും ചികിത്സ നല്‍കിയ ശേഷം ഡിസ്ചാര്‍ജ് ചെയ്തതായി ജനറല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.
Related News:
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ പ്രീമെട്രിക് ഹോസ്റ്റലില്‍ ഭക്ഷ്യവിഷ ബാധ; 25 ഓളം വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Students, hospital, District Collector, food-poison; 57 students hospitalized
< !- START disable copy paste -->