ഉത്സവ സ്ഥലത്തു നിന്നും ഭക്ഷണവും ഐസ്‌ക്രീമും കഴിച്ചവര്‍ക്ക് വിഷബാധ; 30 ഓളം പേര്‍ ചികിത്സതേടി, അധികവും കുട്ടികള്‍
Apr 2, 2018, 12:32 IST
രാജപുരം: (www.kasargodvartha.com 02.04.2018) ഉത്സവ സ്ഥലത്തു നിന്നും ഭക്ഷണവും ഐസ്‌ക്രീമും കഴിച്ചവര്‍ക്ക് വിഷബാധയേറ്റു. ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട 30 ഓളം പേര്‍ ചികിത്സതേടി. ഇതില്‍ അധികവും കുട്ടികളാണ്. പതിനെട്ടോളം കുട്ടികളെയാണ് പൂടംകല്ല് സിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം മലയോരത്ത് നടന്ന ക്ഷേത്രോത്സവത്തില്‍ ഭക്ഷണവും ഐസ്‌ക്രീമും കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
ആദ്യം ഐസ്‌ക്രീം കഴിച്ചവരാണ് ആശുപത്രിയിലെത്തിയത്. പിന്നീട് ഭക്ഷണം കഴിച്ചവരും അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയിലെത്തുകയായിരുന്നു. ഉത്സവം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞാണ് എല്ലാവര്‍ക്കും ഛര്‍ദിയും വയറിളക്കവുമുണ്ടായത്. ഭക്ഷ്യ വിഷബാധയേറ്റ സാഹചര്യത്തില്‍ ഉത്സവ പറമ്പുകളില്‍ വിതരണം ചെയ്യുന്ന ഐസ്‌ക്രീമുകളിലും ഭക്ഷണത്തിലും കര്‍ശന പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Representational image

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Rajapuram, Food, Temple fest, Food poison; 30 hospitalized
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Rajapuram, Food, Temple fest, Food poison; 30 hospitalized