city-gold-ad-for-blogger

ബെല്‍ത്തങ്ങാടിയിലെ ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ച ചൂരിയിലെ 12 പേര്‍ക്ക് ഭക്ഷ്യ വിഷബാധ

കാസര്‍കോട്: (www.kasargodvartha.com 29.04.2014) ബെല്‍ത്തങ്ങാടിയിലെ ഹോട്ടലില്‍ നിന്ന് കോഴിബിരിയാണി കഴിച്ച ചൂരിയിലെ 12 പേരെ ചര്‍ദ്ദിയും വയറിളക്കവും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വയസുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ 11 പേരും ഡ്രൈവറുമാണ് ആശുപത്രിയില്‍ ഉള്ളത്.

ചൂരി കാള്യങ്ങാട് അംഗനവാടിക്കടുത്ത് വാടക വീട്ടില്‍ താമസിക്കുന്ന ബില്‍സെന്റ് (37) ഭാര്യ അനിത (36), മക്കളായ അഭിന്‍ (എട്ട്), വിപിന്‍ (എട്ട്), സിപിന്‍ (ഒന്ന്), ഇവരുടെ ബന്ധു അനീഷ് മാത്യു, ഭാര്യ ജോണ്‍സി (24), ബെല്‍ത്തങ്ങാടിയില്‍ താമസിക്കുന്ന ബിന്‍സെന്റിന്റെ മാതാവ് മേരി (54), സഹോദരങ്ങളായ ഉഷ (34), നിഷ (32), മാത്യൂസ് (28), അയല്‍വാസിയും ഡ്രൈവറുമായ രഞ്ജിത്ത് രാജ് (24) എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്നത്. കാസര്‍കോട്ടെയും കക്കിഞ്ചയിലേയും ആശുപത്രികളിലായാണ് ഭക്ഷ്യ വിഷബാധയേറ്റവര്‍ കഴിയുന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഇവരില്‍ ഒമ്പത് പേര്‍ ബെല്‍ത്തങ്ങാടിയിലെ ഹോട്ടലില്‍ നിന്ന് കോഴിബിരിയാണി കഴിച്ചിരുന്നു. വീട്ടിലുള്ള മൂന്ന് പേര്‍ക്ക് പാര്‍സലായും ബിരിയാണി കൊണ്ടു പോയി. കാസര്‍കോട്ടെ വീട്ടിലെത്തിയ കുടുംബത്തിലെ കുഞ്ഞ് സിപിന് രാത്രി രണ്ട് മണിയോടെ വയറിളക്കവും ചര്‍ദ്ദിയും അനുഭവപ്പെട്ടു. പിന്നാലെ മറ്റുള്ളവര്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബെല്‍ത്തങ്ങാടിയിലായിരുന്ന മേരി, ഉഷ, നിഷ, മാത്യൂസ്, അഭിന്‍, വിപിന്‍, രഞ്ജിത്ത് രാജ് എന്നിവരെ കക്കിഞ്ചയിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഹോട്ടലിനെതിരെ പരാതി നല്‍കുമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
ബെല്‍ത്തങ്ങാടിയിലെ ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ച ചൂരിയിലെ 12 പേര്‍ക്ക് ഭക്ഷ്യ വിഷബാധ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മോഡിക്കെതിരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ഭയം: വിഎച്ച്പി പ്രസിഡന്റിനെ സമീപിച്ചു

Keywords: Kasaragod, Hotel, Chicken Biriyani, Choori, Family, Driver, Parcel, Complaint, Police, Belthangadi. 

Advertisement:
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia