കാസര്‍കോട് വാര്‍ത്ത തുണയായി; അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി, സാമൂഹ്യ അടുക്കളയില്‍ നിന്നും ഭക്ഷണവും കിട്ടി തുടങ്ങി
Apr 5, 2020, 19:42 IST
നീലേശ്വരം: (www.kasargodvartha.com 05.04.2020) കൊറോണ വൈറസ് മൂലം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ തൊഴിലും, കൂലിയും ഇല്ലാതെ വിഷമത്തില്‍ ആയ അതിത്ഥി തൊഴിലാളികള്‍ക്ക് ഭക്ഷണ സാധനങളുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി. യൂത്ത് കോണ്‍ഗ്രസ് പടിഞ്ഞാറ്റംകൊഴുവല്‍ വാര്‍ഡ് പ്രസിഡന്റ് കെ വിശ്വനാഥന്‍ കിറ്റുകള്‍ വിതരണം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് അരുണ്‍, സെക്രട്ടറി പ്രവാസ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മനോജ് കുമാര്‍, ശിവപ്രസാദ്, സായി കിരണ്‍, നിഖില്‍ദാസ്, മിഥുന്‍, രോഹിത്, ജിഷ്ണു സജിത്ത്, വിഷ്ണു, സൂരജ് എന്നിവര്‍ നേതൃത്വം നല്‍കി.
ഇതുകൂടാതെ സാമൂഹ്യ അടുക്കളയില്‍ നിന്നും ഭക്ഷണവും എത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇവരുടെ ദുരിതം സംബന്ധിച്ച് കാസര്‍കോട് വാര്‍ത്ത നല്‍കിയ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അധികൃതരും സഹായവുമായി എത്തിയത്.
Keywords: Kasaragod, News, Kerala, Neeleswaram, Employees, youth-congress, Food for guest employees distributed by youth congress volunteers